cash

തൊ​​​ടു​​​പു​​​ഴ​​​:​​​ ​​​പൈ​​​നാ​​​പ്പി​​​ൾ​​​ ​​​വി​​​ല​​​യി​​​ൽ​​​ ​​​റെ​​​ക്കാ​​​ഡി​​​ട്ടു.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ഉ​​​യ​​​ർ​​​ന്ന​​​ ​​​വി​​​ല​​​യി​​​ലാ​​​ണ് ​​​ഇ​​​പ്പോ​​​ൾ​​​ ​​​പൈ​​​നാ​​​പ്പി​​​ൾ.​​​ ​​​വാ​​​ഴ​​​ക്കു​​​ളം​​​ ​​​പൈ​​​നാ​​​പ്പി​​​ൾ​​​ ​​​ഫാ​​​ർ​​​മേ​​​ഴ്സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ന്റെ​​​ ​​​ക​​​ണ​​​ക്കു​​​ക​​​ൾ​​​ ​​​പ്ര​​​കാ​​​രം​​​ ​​​പ​​​ച്ച​​​ ​​​പൈ​​​നാ​​​പ്പി​​​ളി​​​ന് ​​​കി​​​ലോ​​​യ്ക്ക് 52​​​ ​​​രൂ​​​പ​​​യും​​​ ​​​സ്‌​​​പെ​​​ഷ്യ​​​ൽ​​​ ​​​പ​​​ച്ച​​​യ്ക്ക് 54​​​ ​​​രൂ​​​പ​​​യു​​​മാ​​​യി.​​​ ​​​പൈ​​​നാ​​​പ്പി​​​ൾ​​​ ​​​പ​​​ഴു​​​ത്ത​​​തി​​​ന് ​​​കി​​​ലോ​​​യ്ക്ക് ​​​നി​​​ല​​​വി​​​ൽ​​​ 55​​​ ​​​രൂ​​​പ​​​യാ​​​ണ് ​​​വി​​​ല.​​​ ​​​തി​​​ങ്ക​​​ളാ​​​ഴ്ച​​​ ​​​പ​​​ഴു​​​ത്ത​​​തി​​​ന് 57​​​ ​​​വ​​​രെ​​​ ​​​കി​​​ട്ടി​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​നി​​​യും​​​ ​​​വി​​​ല​​​ ​​​കൂ​​​ടാ​​​നാ​​​ണ് ​​​സാ​​​ധ്യ​​​ത.​​​ ​​​ഉ​​​ത്പാ​​​ദ​​​നം​​​ ​​​കു​​​റ​​​ഞ്ഞ​​​തും​​​ ​​​ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ​​​ ​​​വി​​​പ​​​ണി​​​ക​​​ളി​​​ൽ​​​ ​​​ഡി​​​മാ​​​ൻ​​​ഡ് ​​​കൂ​​​ടി​​​യ​​​തു​​​മാ​​​ണ് ​​​വി​​​ല​​​ ​​​കൂ​​​ടാ​​​ൻ​​​ ​​​കാ​​​ര​​​ണം.​​​ ​​​ഉ​​​ത്പാ​​​ദ​​​നം​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​നി​​​ല​​​യി​​​ലാ​​​യാ​​​ൽ​​​ ​​​വി​​​ല​​​ ​​​കു​​​റ​​​ഞ്ഞേ​​​ക്കു​​​മെ​​​ന്ന് ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ ​​​പ​​​റ​​​യു​​​ന്നു.

എ,​​​ ​​​ബി,​​​ ​​​സി,​​​ ​​​ഡി​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​ ​​​നാ​​​ല് ​​​ഗ്രേ​​​ഡാ​​​യി​​​ ​​​തി​​​രി​​​ച്ചാ​​​ണ് ​​​കൈ​​​ത​​​ച്ച​​​ക്ക​​​ ​​​വി​​​പ​​​ണ​​​നം.​​​ ​​​ഒ​​​രു​​​ ​​​കി​​​ലോ​​​യ്ക്ക് ​​​മു​​​ക​​​ളി​​​ലു​​​ള്ള​​​ ​​​ച​​​ക്ക​​​ക​​​ളാ​​​ണ് ​​​എ​​​ ​​​ഗ്രേ​​​ഡാ​​​യി​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.​​​ 600​​​ ​​​ഗ്രാം​​​ ​​​മു​​​ത​​​ൽ​​​ ​​​ഒ​​​രു​​​ ​​​കി​​​ലോ​​​വ​​​രെ​​​യു​​​ള്ള​​​വ​​​ ​​​ബി​​​ ​​​ഗ്രേ​​​ഡും​​​ ​​​അ​​​തി​​​ന് ​​​താ​​​ഴെ​​​യു​​​ള്ള​​​വ​​​ ​​​സി,​​​ ​​​ഡി​​​ ​​​ഗ്രേ​​​ഡു​​​ക​​​ളു​​​മാ​​​യാ​​​ണ് ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

ഉ​ത്പാ​ദ​നം​ ​താ​ഴോ​ട്ട്,​ ​ഡി​മാ​ൻ​ഡ് ​മേ​ലോ​ട്ട്


ദി​​​വ​​​സം​​​ ​​​ശ​​​രാ​​​ശ​​​രി​​​ ​​​ആ​​​യി​​​രം​​​ ​​​ട​​​ൺ​​​ ​​​പൈ​​​നാ​​​പ്പി​​​ൾ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ഉ​​​ത്പാ​​​ദ​​​ന​​​ ​​​കേ​​​ന്ദ്ര​​​മാ​​​യ​​​ ​​​വാ​​​ഴ​​​ക്കു​​​ള​​​ത്ത് ​​​നി​​​ന്ന് ​​​ക​​​യ​​​റ്റു​​​മ​​​തി​​​ ​​​ചെ​​​യ്യു​​​ന്നു​​​ണ്ട്.​​​ ​​​പൈ​​​നാ​​​പ്പി​​​ളി​​​ന്റെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​വി​​​പ​​​ണി​​​ ​​​ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ​​​ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും​​​ ​​​മി​​​ഡി​​​ൽ​​​ ​​​ഈ​​​സ്റ്റു​​​മാ​​​ണ്.​​​ ​​​ആ​​​ന്ധ്ര,​​​ ​​​ബാം​​​ഗ്ലൂ​​​ർ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സ്ഥ​​​ല​​​ങ്ങ​​​ളും​​​ ​​​പ്ര​​​ധാ​​​ന​​​ ​​​മാ​​​ർ​​​ക്ക​​​റ്റാ​​​ണ്.​​​ ​​​പ്രാ​​​ദേ​​​ശി​​​ക​​​ ​​​വി​​​പ​​​ണി​​​യും​​​ ​​​ചെ​​​റു​​​ത​​​ല്ലാ​​​തെ​​​ ​​​ഉ​​​ത്പ​​​ന്നം​​​ ​​​വാ​​​ങ്ങു​​​ന്നു​​​ണ്ട്.​​​ ​​​ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ​​​ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​​​പൈ​​​നാ​​​പ്പി​​​ൾ​​​ ​​​തൈ​​​യും​​​ ​​​ക​​​യ​​​റ്റു​​​മ​​​തി​​​ ​​​ചെ​​​യ്യു​​​ന്നു​​​ണ്ട്.​​​ ​​​ഡി​​​മാ​​​ൻ​​​ഡ് ​​​മു​​​ന്നി​​​ൽ​​​ ​​​ക​​​ണ്ട് ​​​കൃ​​​ഷി​​​ ​​​വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള​​​ ​​​ത​​​യ്യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് ​​​ഗു​​​ജ​​​റാ​​​ത്ത്,​​​ ​​​ആ​​​ന്ധ്ര​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ.

​ക​ഴി​ഞ്ഞ​ ​വേ​ന​ലി​ലെ​ ​വ​ര​ൾ​ച്ച​യി​ൽ​ ​നി​ന്ന് ​പൈ​നാ​പ്പി​ൾ​ ​കൃ​ഷി​ ​ക​ര​ക​യ​റി​യി​ല്ല.
​വേ​ന​ൽ​ ​ക​ന​ത്ത​തും​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​വും​ ​മൂ​ലം​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ 30​-​ 40​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വ്
​ ​ഉ​ണ​ക്ക് ​ബാ​ധി​ച്ച​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​പ്പോ​ഴും​ ​ഉ​ത്പാ​ദ​നം​ ​കു​റ​വ്
​ദ​സ​റ,​ ​ദീ​പാ​വ​ലി​ ​തു​ട​ങ്ങി​യ​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​പൈ​നാ​പ്പി​ളി​ന് ​ആ​വ​ശ്യ​ക്കാ​ർ​ ​കൂ​ടി


വ​ര​ൾ​ച്ച​ ​ബാ​ധി​ച്ച​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​നി​യും​ ​ഉ​ത്പാ​ദ​നം​ ​സാ​ധാ​ര​ണ​ ​നി​ല​യി​ലാ​യി​ട്ടി​ല്ല.​ ​ഇ​താ​ണ് ​പ്ര​ധാ​ന​മാ​യും​ ​വി​ല​ ​ഉ​യ​രാ​ൻ​ ​കാ​ര​ണം.​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ഉ​ത്പാ​ദ​നം​ ​പ​ഴ​യ​പോ​ലെ​യാ​കു​മ്പോ​ൾ​ ​വി​ല​യും​ ​കു​റ​ഞ്ഞേ​ക്കും
ജെ​യിം​സ് ​ജോ​ർ​ജ്
പ്ര​സി​ഡ​ന്റ്,


പൈ​നാ​പ്പി​ൾ​ ​ഫാ​ർ​മേ​ഴ്സ് ​അ​സോ​സി​യേ​ഷൻ

വ​ർ​ഷം​-​സ്പെ​ഷ്യ​ൽ​ ​ഗ്രേ​ഡ് ​-​ ​പ​ച്ച​ ​-​ ​പ​ഴു​ത്ത​ത്


2024​ ​-​ 54​ ​-​ 52​ ​-​ 57
2023​-​ 38​-36​-48
2022​-​ 36​-34​-52
2021​-​ 26​-​ 25​-37
2020​ ​-​ 26​-25​-30
2019​-​ 29​-28​-35
2018​-​ 32​-31​-37
2017​-​ 22​-21​-20
2015​-​ 18​-17​-18
2014​-20​-19​-21