kerala

കൊല്ലം: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'മാലിന്യമുക്ത കേരളത്തിനായി ജനകീയ ക്യാമ്പയിൻ' കൊട്ടാരക്കരയിൽ നിന്ന് തുടങ്ങി. കൊട്ടാരക്കര പുലമൺ തോടിന്റെ പുനരുജ്ജീവന പ്രഖ്യാപനം നടത്തിയാണ് ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനമായ മാർച്ച് 30ന് മാലിന്യമുക്ത കേരളമെന്ന് പ്രഖ്യാപിക്കാൻ കഴിയും വിധമാണ് ക്യാമ്പയിൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിതകേരളം, ശുചിത്വമിഷൻ, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ളീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിൻ ഏകോപനം നിർവഹിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നവംബർ 1ന് ഒരു ടൗൺ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കും. ജനുവരി 26ന് മുമ്പ് മുഴുവൻ ടൗണുകളും മാലിന്യമുക്തമാക്കി പ്രഖ്യാപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാവരെയും പങ്കാളികളാക്കും  35412 ഹരിതകർമ്മ സേനാംഗങ്ങൾ പ്രവർത്തനത്തിൽ പങ്കാളികളാകും  മൂന്ന് ലക്ഷത്തി പതിനാറായിരം അയൽക്കൂട്ടങ്ങളിലായി 46 ലക്ഷം കുടുംബശ്രീ അംഗങ്ങളുണ്ട്  ഇവരുടെ കുടുംബങ്ങളിലെല്ലാം മാലിന്യ സംസ്കരണം, വെള്ളത്തിന്റെ അമിത ഉപയോഗം, കൃഷി-ഊർജ്ജ സംരക്ഷണം എന്നിവയിൽ അവബോധമുണ്ടാക്കുകയും മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളായി മാറ്റുകയും ചെയ്യും  അയൽക്കൂട്ട പ്രദേശത്തെ മാലിന്യ പ്രശ്നങ്ങളിൽ ഇടപെടലുണ്ടാകും  ഹരിത വിദ്യാലയം, ഹരിത കലാലയം ക്യാമ്പയിനുകൾ എല്ലാ വിദ്യാലയങ്ങളിലും വ്യാപിപ്പിക്കും  അൻപത് ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയമായ അവബോധം നൽകും ടൂറിസം കേന്ദ്രങ്ങളെയെല്ലാം പൂർണമായും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കും. സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, തുടങ്ങി പൊതുസമൂഹത്തെയാകെ ജനകീയ ക്യാമ്പയിന്റെ ഭാഗമാക്കി ശുചിത്വ കേരളം സുസ്ഥിര കേരളം പദ്ധതി വിജയിപ്പിക്കും. മുഖ്യമന്ത്രി