
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2024 ജൂലായ് അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി ഡിപ്ലോമ, പ്രവേശനം (സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാം ഒഴികെയുള്ള) ഒക്ടോബർ 15 വരെ നീട്ടി.
വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി ഡിപ്ലോമ, ഡിപ്ലോമ, പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷകൾ https://ignouadmission.samarth.edu.in/ ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം: ഇഗ്നോ ഓൺലൈൻ സംവിധാനം
വഴി നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകളുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങൾക്കായ് ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പി.ഒ പിൻ -695 008 എന്ന വിലാസത്തിൽ ബന്ധപ്പെടണം.ഫോൺ: 0471- 2344113/9447044132. ഇമെയിൽ: rctrivandrum@ignou.ac.in
ഓർമിക്കാൻ ...
1. ഐ.എൻ.ഐ.എസ്.എസ്:- ഡി.എം, എം.സി.എച്ച്, എം.ഡി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പഠനത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇംപോർട്ടൻസ് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ.എസ്.എസ്) 2025 കോഴ്സുകളിലേക്ക് ഒക്ടോബർ 14 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: aiimsexams.ac.in.
2. എൻ.ടി.ഇ.ടി:- ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻസ്, ഹോമിയോപ്പതി എന്നിവയിൽ അദ്ധ്യാപകരാകാനുള്ള യോഗ്യതാ ടെസ്റ്റായ നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (എൻ.ടി.ഇ.ടി) നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. 14 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://exams.ac.in.
വെറ്ററിനറി പി.ജി, പിഎച്ച്.ഡി
കേരള വെറ്ററിനറി സർവകലാശാലയിലെ എം.വി.എസ്.സി, എം.ടെക്, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് ഒക്ടോ. 5 വരെ അപേക്ഷിക്കാം. www.kvasu.ac.in
കീം 2024 എം.ബി.ബി.എസ്/ബി.ഡി.എസ്
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോ. 5ന് വൈകിട്ട് 3 മണിക്ക് മുൻപ് ഫീസ് അടയ്ക്കണം. അലോട്ട്മെന്റ് കിട്ടിയ കോളേജിൽ ഹാജരാകാൻ ഒക്ടോ. 5ന് വൈകിട്ട് 4 വരെ സമയം അനുവദിച്ചിട്ടുണ്ട്. www.cee.kerala.gov.in
നവോദയ ആറാം ക്ളാസ്
അടുത്ത അദ്ധ്യയനവർഷത്തെ നവോദയ ആറാംക്ളാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോ. 7 വരെയാക്കി. www.navodaya.gov.in