accident

കണ്ണൂർ: റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീ​റ്റർ ചെറുവത്താണ് മരിച്ചത്. നെടുംപായിൽ മാനന്തവാടി പേര്യ ചുരംറോഡ് നിർമാണത്തിനിടയിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി മ​നോ​ജ്,ക​ണി​ച്ചാ​ർ സ്വ​ദേ​ശി ബി​നു എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാഗികമായി തകർന്ന റോഡിന് താഴ്‌വശത്തായി കോൺഗ്രീ​റ്റ് ചെയ്യുന്നതിന് കമ്പികൾ കെട്ടുന്നതിനിടയിലായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചുതന്നെ കമ്പികൾക്കിടയിൽ കുടുങ്ങി പീറ്റർ മരിക്കുകയായിരുന്നു.