hair-dye

അകാല നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മിക്കവരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ് ആശ്രയിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കും.

ഏറ്റവും നല്ലത് നമ്മുടെ അടുക്കളയിലുള്ള അല്ലെങ്കിൽ വീട്ടുതൊടിയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഹെയർ ഡൈ ഉണ്ടാക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നാച്വറൽ ഹെയർ ഡൈ ഉണ്ടാക്കാൻ സാധിക്കും.


ആവശ്യമായ സാധനങ്ങൾ

പനിക്കൂർക്ക

ചായപ്പൊടി

വെള്ളം

നെല്ലിക്കാപ്പൊടി

ഹെന്ന പൗഡർ

തയ്യാറാക്കുന്ന വിധം


തിളച്ച വെള്ളത്തിലേക്ക് തേയിലപ്പൊടി ഇട്ടുകൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക. ഇനി അടുപ്പിൽ നിന്ന് മാറ്റി അരിച്ചെടുക്കുക. തണുക്കാനായി മാറ്റിവയ്ക്കാം. ഇനി മിക്സിയുടെ ജാറെടുത്ത് പനിക്കൂർക്ക ഇല ഇട്ടുകൊടുക്കാം. ഇതിലേക്ക് രണ്ട് ടീസ്പൂൺ വീധം നെല്ലിക്കാപ്പൊടിയും ഹെന്നപ്പൊടിയും ഇട്ടുകൊടുക്കാം. ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന തേയിലവെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കാം. രണ്ട് പൊടികളും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കണം. ശേഷം ഈ മിശ്രിതം പഴയൊരു ഇരുമ്പിന്റെ ചട്ടിയിൽ ഇട്ടുകൊടുത്ത ശേഷം അടച്ചുവയ്ക്കാം. ഒരു രാത്രി മുഴുവൻ ഇങ്ങനെയിരിക്കണം. ശേഷം നരയിൽ തേച്ചുകൊടുക്കാം. എണ്ണമയം ഒട്ടുമില്ലാത്ത തലമുടിയിൽ വേണം പുരട്ടാൻ. രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആദ്യമായി ഉപയോഗിക്കുന്നവർ ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കണം. പിന്നീട് ആഴ്ചയിൽ ഒരു തവണ പുരട്ടിയാൽ മതി.