gandhi

മുരുക്കുംപുഴ: ജീവിതദുഃഖങ്ങളിൽനിന്ന് മോചനംകിട്ടാൻ ധർമ്മത്തെ ആശ്രയിക്കണമെന്ന് സമൂഹത്തെ പഠിപ്പിച്ച മഹാൻമാരായിരുന്നു ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയുമെന്ന് വി.ശശി എം.എൽ.എ അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഗുരുദേവ ദർശന പഠന കേന്ദ്രവും ഗാന്ധിപീസ് ഫൗണ്ടേഷനും മുരുക്കുംപുഴ സെയിന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഗുരു-ഗാന്ധി സെമിനാറും ഗാന്ധി ചിത്ര പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അറിവാണ് വലുതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഗുരുവിനും ഗാന്ധിജിക്കും കഴിഞ്ഞത് സമൂഹത്തിന് നേട്ടമായെന്ന് സ്വാമി അഭയാനന്ദ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.ഗുരുദേവ ദർശന പഠന കേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും സംഭാവന എന്ന വിഷയത്തിൽ ബി.ആർ.രാജേഷ് പ്രഭാഷണം നടത്തി.ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ,പാനൂർ മുസ്ലീം ജമാ അത്ത് മുഖ്യ ഇമാം ഷഹീർ മൗലവി, ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ കാട്ടായിക്കോണം ശശിധരൻ,ഗുരുദേവ ദർശന പഠനകേന്ദ്രം സെക്രട്ടറി എ.ലാൽ സലാം,ജോയിന്റ് സെക്രട്ടറി വിപിൻ മിറാൻഡ,എസ്.സുധി,വി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

.