viswasam

വീടുകളിൽ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്‌മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ലക്ഷ്‌മി ദേവി ഇല്ലാത്ത വീടുകളിൽ പല തരത്തിലുള്ള ദുരിതങ്ങൾ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ചില വസ്‌തുക്കൾ വീട്ടിൽ വയ്‌ക്കുന്നതാണ് ഇതിന് കാരണം. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ നമ്മുടെ വീട്ടിൽ പല തരത്തിലുള്ള വസ്‌തുക്കൾ ഉണ്ടാവാറുണ്ട്. ഇതിൽ ലക്ഷ്‌മി ദേവിയുടെ സാന്നിദ്ധ്യത്തെ സ്വാധീനിക്കുന്ന വസ്‌തുക്കൾ ഏതൊക്കെയെന്ന് നോക്കാം.

ഉപ്പ്

ലക്ഷ്‌മി ദേവിയുടെ ഉൽഭവം സമുദ്രത്തിൽ നിന്നുമാണ്. അതിനാൽ, സമുദ്രത്തിൽ നിന്നും ലഭിക്കുന്ന വസ്‌തുക്കളിൽ ലക്ഷ്‌മി ദേവിയുടെ സാന്നിദ്ധ്യം ഉണ്ടാകും. ഉപ്പിന് ക്ഷാമം വന്നാൽ വീട്ടിൽ ഐശ്വര്യം കുറയുന്നു. ഇവ പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാൻ പാടുള്ളതല്ല.

കുങ്കുമം

വീട്ടിനുള്ളിൽ കുങ്കുമം ഒരു ചെപ്പിലാക്കി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. നെഗറ്റീവ് എനർജിയെ തടയാൻ ഇതിന് സാധിക്കും.

അരി

വീട്ടിൽ അരി ഇല്ലാതെയാകുന്നത് ദാരിദ്ര്യത്തെ വിളിച്ചുവരുത്തും. അരി തറയിൽ വീഴാനും പാടുള്ളതല്ല. അത് അശുഭ ലക്ഷണമാണ്.

മഞ്ഞൾ

സമ്പത്തിന്റെ പ്രതീകമാണ് മഞ്ഞൾ. അതിനാൽ, പൂജാമുറിയിൽ ഒരു കഷ്‌ണം മഞ്ഞൾ സൂക്ഷിക്കുന്നത് നല്ലതാണ്. അടുക്കളയിൽ സ്റ്റീൽ, പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്‌ക്കാൻ പാടുള്ളതല്ല. ഇത് ഏറെ ദോഷം ചെയ്യും.

ധനം

പണം ലക്ഷ്‌മി ദേവിയാണ്. അതിനാൽ, വൃത്തിയുള്ള സ്ഥലങ്ങളിൽ വേണം പണം സൂക്ഷിക്കാൻ. അത് അലക്ഷ്യമായി ഇടാനും പാടില്ല. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്‌മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്.

ഈ അഞ്ച് വസ്‌തുക്കൾക്ക് എന്തെങ്കിലും കുറവ് സംഭവിച്ചാൽ അത് വീട്ടിൽ ദാരിദ്ര്യം, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.