
ബോളിവുഡ് താരം ആലിയ ഭട്ട് ആക്ഷൻ റാണിയാകുന്ന ചിത്രമാണ് ജിഗ്ര. ഒക്ടോബർ 11ന് റിലീസിന് ഒരുങ്ങുന്ന ജിഗ്രയുടെ പ്രൊമോഷൻ തിരക്കിലാണ് ആലിയ. സിനിമയുടെ റിലീസിനായി ആലിയയെ പോലെ ആരാധകരും കാത്തിരിപ്പിലാണ്. ഇതിനിടെ പുതിയ ചിത്രങ്ങൾ ആലിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒക്ടോബർ 11 നായി കാത്തിരിക്കുന്നു. ഇനി പത്തുദിവസം കൂടി എന്ന അടിക്കുറിപ്പുമുണ്ട്. ബോഡികോൺ സ്റ്റൈലിൽ ജംപ് സ്യൂട്ടിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആലിയ പങ്കുവച്ചത്. വസൻ ബാലയുടെ സംവിധാനത്തിൽ എത്തുന്ന ജിഗ്ര പൂർണമായും ആക്ഷൻ ത്രില്ലറാണ്. ആലിയയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. ധർമ്മ പ്രൊഡക്ഷൻസിന്റെയും എന്റെണൽ സൺ ഷൈൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം.
ദേവാംഗ് റെയ്ന, ആദിത്യ നന്ദ, ശോഭിത ധുലിപാല, രാഹുൽ രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. സ്വപ്നിൽ എസ് സോനാവെയ്ൻ ഛായാഗ്രഹണം നിർവഹിക്കുന്നു.