കൊ​ല്ലം: പാ​രി​പ്പ​ള്ളി യു.കെ.എ​ഫ് കോ​ളേ​ജ് ഒ​ഫ് എ​ൻജിനിയ​റിം​ഗ് ആൻ​ഡ് ടെ​ക്‌​നോ​ള​ജി​യിൽ ഒ​ഴി​വു​ള്ള ഒ​ന്നാം വർ​ഷ ബി.ടെ​ക് സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ ന​ട​ത്തു​ന്നു. ക​മ്പ്യൂ​ട്ടർ സ​യൻ​സ് എൻജിനി​യ​റിം​ഗ് സൈ​ബർ സെ​ക്യൂ​രി​റ്റി, മെ​ക്കാ​നി​ക്കൽ എ​ൻജിനി​യ​റിം​ഗ്, സി​വിൽ എ​ൻജിനി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻ​ഡ് ക​മ്മ്യു​ണി​ക്കേ​ഷൻ എ​ൻജിനി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്കൽ ആൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻജിനി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളി​ലേ​ക്കാ​ണ് സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ. ക​ലാ - കാ​യി​ക മേ​ഖ​ല​ക​ളിൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാർ​ത്ഥി​കൾ​ക്ക് സ്‌​കോ​ളർ​ഷി​പ്പോ​ടെ​യും പ്ല​സ് ടു പ​രീ​ക്ഷ​യിൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാർ​ത്ഥി​കൾ​ക്ക് ക്ഷേ​മ സ്റ്റൈ​പ്പെന്റോടെയും അ​ഡ്​മി​ഷൻ നേ​ടാം. 7 മുതൽ 10 വരെ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ്രിൻ​സി​പ്പൽ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. ഫോൺ: 8606009997, 6235555544.