
സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. എന്നാൽ ആരാധക സ്നേഹത്തിന് കുറവ് വന്നില്ലെന്ന് തെളിയിക്കുകയാണ് കാവ്യ മോഡലായ ചിത്രങ്ങൾ. സ്വന്തം വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ പ്രൊമോഷൻ ചിത്രങ്ങളാണ് ഇവ. ലക്ഷ്യയുടെ ഒൗട്ട് ഫിറ്റ് ധരിച്ചുള്ള പുതിയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കാവ്യ പങ്കുവച്ചത്. കുർത്ത സെറ്റ് ചിത്രങ്ങളാണ് പങ്കുവച്ചത്.
നിരവധി ആരാധകരാണ് കമന്റ് ചെയ്തത്. അടുത്തിടെയാണ് ലക്ഷ്യയുടെ മോഡലായി കാവ്യ എത്തുന്നത്. ഇടയ്ക്ക് മീനാക്ഷി ദിലീപും ലക്ഷ്യയുടെ മോഡലാകാറുണ്ട്. 2016 നവംബർ 25 നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് പിറന്നത്. വിജയദശമി ദിനത്തിൽ പിറന്ന മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര്. സിനിമയിലേക്ക് തിരിച്ചുവരണമെന്ന് കാവ്യയോട് ആരാധകർ സ്നേഹത്തോടെ ആവശ്യപ്പെടാറുണ്ട്. സിനിമയിലേക്ക് മടങ്ങിവരില്ലെന്ന് കാവ്യ പറഞ്ഞിട്ടുമില്ല.