
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് സമർപ്പിച്ച നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് പിണറായി ഭരണത്തിൽ ആരാച്ചാരും അന്തകനുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.