bramam

കുളത്തൂർ കോലത്തുകര സ്‌കൂളിലെ 1980 മുതൽ 1988 കാലഘട്ടത്തിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചു നിർമ്മിച്ച ഭ്രമം എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 1985 കാലത്തു ഒരു മനയിലെ മാടമ്പിയായ സുകുമാര കാരണവരുടെയും പരിചാരകൻ പൊന്നന്റെയും ക്രൂരമായ കഥ ഹൊറർ ത്രില്ലർ ആയി അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണം എഡിറ്റിംഗ് സംവിധാനം ഉൾപ്പെടെ നിർവഹിക്കുന്നത് നോവലിസ്റ്റും നടനുമായ സജി മുത്തൂറ്റിക്കരയാണ്.സജി മുത്തൂറ്റിക്കരയാണ് കാരണവർ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപൻ വിളപ്പിൽ പൊന്നൻ എന്ന അതിശക്തമായ വേഷവും അവതരിപ്പിക്കുന്നു.ഗാനരചന: തങ്ക ലക്ഷ്മി പ്രേമൻ, സംഗീതം: വെണ്മണി രാജു, ഗായകർ: വെണ്മണി രാജു, ജയശ്രീ പ്രകാശ്.4കെ 5.1 ക്വാളിറ്റിയിൽ നിള തിയേറ്രറിൽ ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ ഭ്രമം പ്രദർശിപ്പിച്ചു. muthootikara frames എന്ന യൂട്യൂബ് ചാനലിലൂടെ ഇത് പ്രേക്ഷകർക്ക് കാണാം.

ഇതേ ടീമിന്റെ അന്നും മഴയായിരുന്നു എന്ന ഷോർട്ട് ഫിലിമിന് കൽക്കട്ട സത്യജിത് റായ് റീഥ്വിക് മൃണാൾ അവാർഡ് ഉൾപ്പടെ നൂറിൽപരം പുരസ്കാരങ്ങൾ നേടി. സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സജി മുത്തൂറ്റിക്കര.