shamseer

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് കേരള നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രശസ്ത വിപ്ലവ ഗായിക പി കെ മേദിനി, കേരള നിയമസഭ സന്ദര്‍ശിച്ചു. സ്പീക്കറുടെ ചേംബറില്‍ എത്തിയ മേദിനിയെ സ്പീക്കര്‍ എ എന്‍ ഷംസീര്‍, നിയമസഭയുടെ ഉപഹാരം നല്‍കി ആദരിച്ചു.

തദവസരത്തില്‍ ഗതാഗതവകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാര്‍, എം എല്‍ എമാരായ പി പി ചിത്തരഞ്ജന്‍, യു പ്രതിഭ, നിയമസഭാ സെക്രട്ടറി ഡോ. എ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 93-ാം വയസില്‍ പി കെ മേദിനി പാടിയ "വയനാടിന്‍ മനതാരില്‍ സ്നേഹം നിറയട്ടെ" എന്ന സംഗീത ആല്‍ബം സ്പീക്കര്‍ പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്പീക്കറുടെ ചേംബറില്‍ പഴയ വിപ്ലവ ഗാനങ്ങളും പി കെ മേദിനി ആലപിച്ചു.