ornaments

പവൻ വില @56,960 രൂപ

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് സുരക്ഷിതത്വം തേടി നിക്ഷേപകർ സജീവമായതോടെ സ്വർണ വില സംസ്ഥാനത്ത് പുതിയ റെക്കാഡ് ഉയരത്തിലെത്തി. പവൻ വില 80 രൂപ ഉയർന്ന് 56,960 രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ വർദ്ധിച്ച് 7,120 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,678 ഡോളറിന് അടുത്താണ്. ഉത്സവ കാലത്തോടനുബന്ധിച്ച് ജുവലറികൾ സ്വർണ ശേഖരം ഉയർത്തുകയാണ്. എന്നാൽ വില റെക്കാഡ് ഉയരത്തിൽ തുടരുന്നതിനാൽ ഇത്തവണ പ്രതീക്ഷിക്കുന്ന വില്പന നേടാനാകുമോയെന്ന സംശയം ശക്തമാണ്.

അമേരിക്കയിൽ ഈ വർഷം വീണ്ടും വായ്പാ പലിശ കുറച്ചേക്കുമെന്ന സൂചനകൾ സ്വർണത്തിന്റെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ ഇസ്രയേലും ഇറാനുമായി യുദ്ധത്തിലേക്ക് നീങ്ങിയാൽ അടുത്ത വാരം സ്വർണ വില ഔൺസിന് 2,750 ഡോളർ വരെ ഉയരാനിടയുണ്ട്.