pic

ടെൽ അവീവ്: ജമ്മു കാശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന്റേതായി തെറ്റായി ചിത്രീകരിക്കുന്ന ഇന്ത്യൻ ഭൂപടം ഔദ്യോഗിക വെബ്‌സൈ​റ്റിൽ നിന്ന് നീക്കി ഇസ്രയേൽ. വെബ്സൈറ്റ് എഡി​റ്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഭൂപടം തെറ്റാൻ കാരണമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. ഭൂപടത്തിലെ പിഴവ് ശ്രദ്ധയിൽപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി. വിഷയം ശ്രദ്ധയിൽപ്പെടുത്തിയവർക്ക് റൂവൻ നന്ദി അറിയിച്ചു.