
റായ്‌പൂർ: :ഛത്തീസ്‌ഗഡിലെ നാരായൺപുരിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ട്. നാരായൺപൂർ ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്‌മദ് വനത്തിൽ ഉച്ചയ്ക്ക് ഒരുമണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് വ്യാഴാഴ്ച ഓർച്ച, ബർസൂർ സ്റ്റേഷൻ പരിധിയിലുള്ള ഗോവൽ, നെന്തൂർ, തുൽത്തുളി ഗ്രാമങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചിരുന്നു.
ജില്ലാ റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്‌സും സംയുക്തമായാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇതുവരെ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടിൽ സ്ഥലത്ത് നിന്ന് ആയുധശേഖരം കണ്ടെടുത്തതായി പൊലീസ് പുറത്താക്കിയ പ്രസ്താവനയിൽ പറയുന്നു.