s

ഫറ്റോർഡ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിെതിരെ രണ്ടാം പകുതിയുടെ അധികസമയത്ത് ബോർജ ഹരേരയുടെ ഗോളിൽ സമനല പിടിച്ച് എഫ്.സി ഗോവ. ഇരുടീമും 3 ഗോൾ വീതം നേടി. നേരത്തേ അർമാൻഡോ സാദിക്കു ഗോവയ്ക്കായി ഇരട്ടഗോൾ നേടി. നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആൽബിയാക്കും രണ്ട് ഗോൾ നേടി.അലാദിൻ അജാരെ ഒരുഗോളും നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് നോർത്ത് ഈസ്റ്റിന്റെ റോബിൻ യാദവ് രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ട് പുറത്തായി.