
മലപ്പുറം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനുള്ള മസ്റ്ററിംഗ് നടത്താതെ 35,947 പേര്‍. സമയപരിധി അവസാനിച്ചതോടെ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. ജില്ലയില്‍ 5,31,423 പേരാണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. 4,95,476 പേരാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് കാലാവധി ജൂലായില്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ പേര്‍ അവശേഷിച്ചതോടെ സര്‍ക്കാര്‍ സമയപരിധി സെപ്തംബറിലേക്ക് കൂടി നീട്ടിയിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്. വിധവ പെന്‍ഷന്‍ പുനര്‍വിവാഹിതയാണോ എന്നതിനുള്ള പരിശോധനയാണ്. പ്രത്യേക പോര്‍ട്ടലിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്.
ആഗസ്റ്റില്‍ 63,789 പേരാണ് ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് പൂര്‍ത്തായിക്കാന്‍ അവശേഷിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതും മലപ്പുറത്തായിരുന്നു. മസ്റ്ററിംഗ് കാലാവധി നീട്ടിയതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം ശക്തമാക്കിയതോടെയാണ് ജില്ലയിലെ അവസ്ഥ മെച്ചപ്പെട്ടത്.
മസ്റ്ററിംഗില്‍ പിന്നില്‍ ഇവിടങ്ങളില്‍
ഗ്രാമപഞ്ചായത്ത് ................ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍
കുറ്റിപ്പുറം 705
മാറഞ്ചേരി 626
ഒഴൂര്‍ 549
വട്ടംകുളം 519
ആലങ്കോട് 519
തൃപ്രങ്ങോട് 506
തവനൂര്‍ 553
മുനിസിപ്പാലിറ്റി ..................... പൂര്‍ത്തിയാക്കാത്തവര്‍
പൊന്നാനി ............................... 953
പരപ്പനങ്ങാടി ............................ 941
താനൂര്‍ ...................................... 687
കൊണ്ടോട്ടി ............................... 573
മഞ്ചേരി ...................................... 549
മലപ്പുറം ...................................... 521
തിരൂരങ്ങാടി ............................. 503
മുന്നില്‍ ഇവര്‍
മൂത്തേടം - 133
ചാലിയാര്‍ - 136
പൊന്മുണ്ടം - 141
മക്കരപ്പറമ്പ് - 143
ചോക്കാട് - 146
മുതുവല്ലൂര്‍- 155
ഏലംകുളം - 152
കൂട്ടിലങ്ങാടി - 157
മങ്കട - 179
മൊറയൂര്‍ - 181
പോരൂര്‍ - 190
ഊരകം - 194
പുല്‍പ്പറ്റ - 198
കര്‍ഷക തൊഴിലാളി പെന്‍ഷന്‍
ആകെ: 23,090
പൂര്‍ത്തീകരിച്ചവര്‍: 22,031
ശേഷിക്കുന്നത്: 1,059
വാര്‍ദ്ധക്യകാല പെന്‍ഷന്‍
ആകെ: 2,90,821
പൂര്‍ത്തീകരിച്ചവര്‍: 2,67,597
ശേഷിക്കുന്നത്: 23,224
അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍
ആകെ: 56,553
പൂര്‍ത്തീകരിച്ചത്: 52,705
ശേഷിക്കുന്നത്: 3,848
അവിവാഹിതരായ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍
ആകെ: 6,590
പൂര്‍ത്തീകരിച്ചത്: 6,323
ശേഷിക്കുന്നത്: 267
വിധവ പെന്‍ഷന്‍
ആകെ - 1,54,369
പൂര്‍ത്തീകരിച്ചത് 1,46,820