
സമീപകാലത്ത് ബോളിവുഡിൽ ഗ്ലാമർ റോളുകളാൽ ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു മല്ലികാ ഷെരാവത്ത്. കാസ്റ്റിംഗ് കൗച്ചുകളെക്കുറിച്ചും താൻ നേരിട്ട അതിക്രമത്തെ കുറിച്ചും മല്ലിക അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. പല നടൻമാരും തന്നെ സമീപിച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മല്ലിക വെളിപ്പെടുത്തി.
ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ദുബായ് ലൊക്കേഷനിലുണ്ടായ അനുഭവത്തെ കുറിച്ചാണ് മല്ലിക തുറന്നുപറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സൂപ്പർ ഹീറോ തന്റെ മുറിയുടെ വാതിലിൽ പാതിരാത്രി നിറുത്താതെ മുട്ടിയെന്ന് മല്ലിക പറഞ്ഞു. രാത്രി 12 മണിക്ക് അതി ശക്തമായിട്ടായിരുന്നു വാതിലിൽ മുട്ടിയത്. വാതിൽ പൊളിയുമോയെന്ന് ഭയന്നു. അദ്ദേഹത്തിന്റെ ഇംഗിതത്തിന് പക്ഷേ ഞാൻ വഴങ്ങിയില്ല. അതിന് ശേഷം അയാളുടെ പോജക്ടുകളിൽ നിന്ന് ഒഴിവാക്കിയെന്ന് മല്ലിക പറഞ്ഞു.
മുൻപിും ഇതേക്കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. നടൻമാരുടെ ഇത്തരം ആവശ്യങ്ങൾക്ക് താൻ വിസമ്മതിച്ചു. നടൻമാരുടെ ആവശ്യങ്ങളോട് മുഖൺ തിരിച്ചതിനാൽ സിനിമാ മേഖലയിൽ നിന്ന് തന്നെര മാറ്റിനിറുത്തിയെന്നും താരം ആരോപിച്ചു.
2003ലെ 'ഖ്വായിഷ്' എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2004 ൽ ഇറങ്ങിയ 'മർഡർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സീ സിനി പുരസ്‌കാരം ലഭിച്ചു. ബോക്സ് ഓഫീസിലും വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അത്.ജാക്കിച്ചാൻ നായകനായ 'മിത്ത്' എന്ന ഹോളിവുഡ് ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006 ലെ 'പ്യാർ കെ സൈഡ് ഇഫക്ട്സ്' എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ജത് കപൂർ നായകനായ 2022ൽ പുറത്തിറങ്ങിയ ആർകെ/ആർകെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവിൽ വേഷമിട്ടത്.രാജ്കുമാർ റാവു, തൃപ്തി ദിമിരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്കി വിദ്യ കാ വോ വാലാ വീഡിയോയാണ് മല്ലികയുടെ പുറത്ത് വരാനുള്ള ചിത്രം