priyanka

വിവാഹ മോചന പ്രഖ്യാപനത്തിന്റെ ഭാഗമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് തമിഴ് നടൻ ജയം രവി. വേർപിരിയാനുള്ള ജയം രവിയുടെ തീരുമാനത്തെ തള്ളി ഭാര്യ ആർതി രംഗത്തുവരികയും ചെയ്തു. എന്നാൽ ഇപ്പോൾ ജയം രവിയുടെ വിവാഹചിത്രം സമൂഹമാദ്ധ്യമത്തിൽ വൈറലാണ്. നടി പ്രിയങ്ക മോഹനെ വിവാഹം കഴിച്ചുവെന്ന് തോന്നിക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്.

എന്നാൽ ഈ വിവാഹചിത്രം ജയം രവിയും പ്രിയങ്കയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബ്രദർ സിനിമയിലേതാണ്. എന്നാൽ, വിവാഹം ചെയ്ത രീതിയിൽ നിൽക്കുന്ന താരങ്ങളുടെ ചിത്രം അടിക്കുറിപ്പില്ലാതെ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചത് ആരാധകരെയും ആശങ്കപ്പെടുത്തി. ഒക്ടോബർ 13ന് റിലീസ് ചെയ്യുന്ന ബ്രദർ എം. രാജേഷ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.