youtube

പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി യൂട്യൂബ്. ഷോർട്‌സിന്റെ നിലവിലെ ദൈർഘ്യമായ ഒരു മിനിട്ടിൽ നിന്നും മൂന്ന് മിനിട്ട് വരെ ഉയർത്താനാണ് നീക്കം. ഒക്‌ടോബർ 15 മുതലാകും പുതിയ മാറ്റം വരുക. നിരവധി സബ്‌സ്‌ക്രൈബേഴ്‌സ് ആവശ്യപ്പെട്ടതിനാലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് കമ്പനി ബ്ലോഗിൽ പറഞ്ഞു.

ചതുരത്തിലോ ആസ്‌പെക്‌ട് റേഷ്യോയിലോ ഉള്ള വീഡിയോകൾക്കാവും പുതിയ ഫീച്ചർ ബാധകമാവുക. വേറെയും നിരവധി അപ്‌ഡേഷനുകൾ ഷോർട്‌‌സിൽ വരുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്‌തെടുക്കാൻ കഴിയുന്ന ഫീച്ചറും കമ്പനി കൊണ്ടുവരുന്നുണ്ട്.

ഗൂഗിൾ ഡീപ് മൈൻഡിന്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്‌സിലേക്ക് വരുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ മോഡലിലെ ഇമേജിനറി ബാക്ക്‌ഗ്രൗണ്ടും വീഡിയോ ക്ലിപ്പുകളും ഉപയോഗിച്ച് കൂടുതൽ മികച്ച ഷോർട്ട‌്‌സുണ്ടാക്കാൻ കഴിയും. വരും മാസങ്ങളിൽ ഉപയോക്താക്കൾക്ക് കൂടുതൽ യൂട്യൂബ് കണ്ടന്റുകൾ കാണാൻ കഴിയുമെന്നും കമ്പനി പറഞ്ഞു.