salman

സൽമാൻ ഖാന്റെ കരിയറിലെ ആദ്യ 200 കോടി ക്ളബ് ചിത്രമായ കിക്കിന് രണ്ടാംഭാഗം. ആദ്യഭാഗം സംവിധാനം ചെയ്ത സാജിദ് നദിയാദ്‌വാല തന്നെയാണ് കിക്ക് 2 ഒരുക്കുന്നത്. സൽമാൻ ഖാന്റെ

ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് സാജിദ് നദിയാദ് വാല പ്രഖ്യാപനം നടത്തിയത്. 2014 ൽ റിലീസ് ചെയ്ത കിക്കിൽ ഡെവിൾ എന്നറിയപ്പെടുന്ന ദേവിലാൽ സിംഗ് എന്ന മോഷ്ടാവിന്റെ വേഷത്തിലായിരുന്നു സൽമാൻ ഖാൻ. ജാക്വലിൻ ഫെർണാണ്ടസ് ആയിരുന്നു നായിക. രൺദീപ് ഹൂഡ, നവാസുദ്ദീൻ സിദ്ദിഖി, മിഥുൻ ചക്രവർത്തി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

രവി തേജ നായകനായ കിക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കായിരുന്നു .കിക്കിന് രണ്ടാം ഭാഗം വരുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കിക്കിന് ശേഷം സാജിദ് നദിയാദ് വാല മറ്റൊരു ചിത്രം സംവിധാനം ചെയ്തില്ല.