nayanthara

നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് നേരിട്ട് ഒ.ടി.ടി റിലീസിന്. നയൻതാരയോടൊപ്പം മീര ജാസ്മിനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മാധവൻ, സിദ്ധാർത്ഥ്, കാളി വെങ്കട് എന്നിവരാണ് മറ്റു താരങ്ങൾ. വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ സംവിധായകൻ ശശികാന്ത് തന്നെയാണ് നിർമ്മാണം. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് ശശികാന്ത്. തിയേറ്റർ റിലീസായാണ് ടെസ്റ്റ് ഒരുങ്ങിയത്. എന്നാൽ പിന്നീട് നേരിട്ട് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയായിരുന്നു. അടുത്തിടെ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളെല്ലാം ഒ.ടി.ടി റിലീസായിരുന്നു. മുക്കുത്തി അമ്മൻ, നെട്രികൺ, ഒ 2 എന്നീ ചിത്രങ്ങൾ നേരിട്ട് ഒ.ടി.ടി റിലീസായിരുന്നു. മാനങ്ങാട്ടിൻ സിൻസ് 1960, മൂക്കുത്തി അമ്മൻ 2, തനി ഒരുവൻ 2 എന്നിവയാണ് നയൻതാര നായികയായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.