junior-ntr

ഹൃത്വിക് റോഷനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ജൂനിയർ എൽ.ടി.ആർ. വാർ 2 എന്ന ചിത്രത്തിലാണ് ഇരുതാരങ്ങളും നേർക്കുനേർ എത്തുന്നത് . ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്ന നൃത്ത രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. വൈഭവി മെർച്ചന്റാണ് ഡാൻസ് കൊറിയോഗ്രഫി.

2019 ൽ റിലീസ് ചെയ്ത വാർ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് വാർ 2. ഹൃത്വിക് റോഷൻ, ടൈഗർ ഷ്രോഫ്, വാണി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ വാർ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ്. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം 2025 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യും.അതേസമയം സിദ്ധാർത്ഥ് ആനന്ദ് ആണ് വാർ സംവിധാനം ചെയ്തത്.