
കോട്ടയം: രാജ്യാന്തര വിപണിയിലെ മികച്ച മുന്നേറ്റത്തിനിടെയിലും റബറിന്റെ ആഭ്യന്തര വില 217 രൂപയിലേക്ക് മൂക്കുകുത്തി. അന്താരാഷ്ട്ര വില നിലവിൽ 250 രൂപയും വ്യാപാരി വില 212 രൂപയുമാണ്. രണ്ട് ലക്ഷത്തിലധികം ടൺ ഇറക്കുമതി റബർ വിപണിയിൽ എത്തിയതോടെ വില 200 രൂപയിലും താഴുമെന്ന ആശങ്ക ശക്തമാണ്.
അന്താരാഷ്ട്ര വിലയിലെ കുതിപ്പ് കണക്കിലെടുത്ത് വൻകിട വ്യവസായികൾ ഇറക്കുമതി ഒഴിവാക്കുകയാണ്. ആഭ്യന്തര വില ഇടിക്കാനായി കമ്പനികൾ വാങ്ങൽ കുറച്ചു.
# അന്താരാഷ്ട്ര വില :
ബാങ്കോക്ക് 252 രൂപ
ടോക്കിയോ 231 രൂപ
ചൈന 201 രൂപ
ഉത്സവകാലത്തിലും കുരുമുളകിന് വിലത്തകർച്ച
ഇറക്കുമതി കൂടിയതോടെ കുരുമുളക് വില കുത്തനെ ഇടിഞ്ഞു . കഴിഞ്ഞ ആഴ്ച കിലോയ്ക്ക് ഒൻപത് രൂപയാണ് കുറഞ്ഞത്. 4421 ടൺ ഇറക്കുമതി കുരുമുളകാണ് വിപണിയിലെത്തിയത്. മസാല കമ്പനികൾ ഇറക്കുമതി കുരുമുളക് സ്റ്റോക്ക് ചെയ്തതോടെ
ഉത്തരേന്ത്യയിലും ഡിമാൻഡ് കുറഞ്ഞു. വരും ദിവസങ്ങളിലും വില ഇടിയുമെന്ന് വ്യാപാരികൾ പറയുന്നു.
കയറ്റുമതി വില ടണ്ണിന് 8175 ഡോളറിൽ നിന്ന് 8100 ഡോളറായി
വിയറ്റ്നാം 7180 ഡോളർ
ശ്രീലങ്ക 6300 ഡോളർ
ബ്രസീൽ 6700 ഡോളർ
ഇന്തോനേഷ്യ 7200 ഡോളർ
##ടാപ്പിംഗ് സജീവമായപ്പോൾ റബറിനും വിളവെടുപ്പ് കാലത്ത് കുരുമുളകിനും വില ഇടിഞ്ഞതിനാൽ സാധാരണ കർഷകർ വലയുകയാണ്
ജയിംസ് കുര്യൻ (കർഷകൻ )