
ബ്രേക്കപ്പ് മറികടന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞു ബോളിവുഡ് നടി അനന്യ പാണ്ഡെ. മുൻ കാമുകനുമായി വേർപിരിഞ്ഞശേഷം അതിന്റെ വേദനയും നിരാശയും മറികടക്കാൻ താൻ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞുവെന്ന് അനന്യ. അത് ചെയ്യുന്ന ഒരേ ഒരാൾ ഞാൻ മാത്രമല്ല. ഒത്തിരിപ്പേരുണ്ടാകും. നിരാശ മറികടക്കാൻ നല്ലൊരു വഴിയാണ്. മുൻകാമുകനെ ഒാർമ്മിപ്പിക്കുന്ന സാധനങ്ങൾ എക്സ് ബോക്സ് എന്ന പേരിട്ട പെട്ടിയിലിട്ട് അതൊന്നിച്ച് കത്തിച്ചുകളഞ്ഞുവെന്നും അനന്യ പറഞ്ഞു. റിലീസിന് ഒരുങ്ങുന്ന സി.ടി.ആർ. എൽ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് അനന്യയുടെ വെളിപ്പെടുത്തൽ.
മുതിർന്ന നടൻ ചങ്കി പാണ്ഡെയുടെയും സെലിബ്രിറ്റി കോസ്റ്റ്യൂ ഡിസൈനർ ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ. സ്റ്റുഡന്റ് ഒഫ് ദ ഇയർ 2 എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
ആദ്യ ചിത്രത്തിലെ അഭിനയത്തിനു മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. പിന്നെ അനന്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് അനന്യ പാണ്ഡെ.