mukesh-ambani

ഇന്ത്യയിലെ തന്നെ ഏ​റ്റവും വലിയ ശതകോടീശ്വരനും വ്യവസായിയുമാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മിക്കപ്പോഴും സോഷ്യൽമീഡിയയിൽ വാർത്തകളാകാറുണ്ട്. മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹ വിശേഷങ്ങൾ ലോകത്ത് മുഴുവൻ ഏറെ ചർച്ചയായതുമാണ്.

ആഡംബര ജീവിതം നയിക്കുന്ന മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും മക്കൾ ആകാശ്, അനന്ദ്, മരുമക്കൾ ശ്ലോക, രാധിക എന്നിവരോടൊപ്പം ലോകത്തിലെ ഏറ്റവും ചെലവേറിയ ആന്റിലിയയിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ താമസസ്ഥലം എന്ന് വിശേഷിപ്പിക്കുന്ന മുംബയിലെ ആൽതാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയ 15,000 കോടിയിലധികം വിലമതിക്കുന്ന വസതിയാണ്.

27 നിലകളിൽ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ ഹെലിപ്പാഡ്, 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം,​ അമ്പലം,​ സ്പാ,​ സലൂൺ,​ ഹോട്ടലുകൾ, 49 കിടപ്പുമുറികൾ,​ തിയേറ്റർ എന്നിവയുണ്ട്. ഏകദേശം 600 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ​ ഈ ആന്റിലിയയുടെ അടുത്ത് താമസിക്കുന്ന അയൽക്കാർ ആരൊക്കെയാണെന്ന് അറിയാമോ?​

മുകേഷ് അംബാനിയുടെ ഏറ്റവും അടുത്ത അയൽക്കാരൻ ഗൗതം സിംഘനിയാണ്. ഗൗതം സിംഘാനിയയുടെ സ്വകാര്യ വസതിയായ ജെകെയാണ് ആന്റിലിയയുടെ അടുത്തുള്ളത്. ജെകെയുടെ മൂല്യം ഏകദേശം 6,​000 കോടിയിലെറെയാണ്. അൽതാമൗണ്ട് റോഡിലാണ് ഈ വസതിയും സ്ഥിതി ചെയ്യുന്നത്. ഡ്രീം11 സഹസ്ഥാപകൻ ഹർഷ് ജെയിനിന്റെ ഭാര്യ രചന ജെയിനും മുകേഷ് അംബാനിയുടെ വസതിക്ക് അടുത്താണ് താമസം.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപമാണ് 1.5 ബില്യൺ ഡോളർ ആസ്തിയുള്ള പ്രമുഖ വ്യവസായി മോത്തിലാൽ ഓസ്വാളും താമസിക്കുന്നത്. 2020ലാണ് ഏകദോശം കോടികൾ വിലവരുന്ന 17 നിലകളുള്ള ഡ്യൂപ്ലെക്സ് വസതി മോത്തിലാൽ വാങ്ങുന്നത്. ടാറ്റ സൺസിന്റെ ചെയർമാനായ എൻ ചന്ദ്രശേഖരൻ ജസ്‌ലോക് ഹോസ്പിറ്റലിനോട് ചേർന്നുള്ള വസ്തിയിലാണ് താമസിക്കുന്നത്. 98 കോടിയാണ് ഇതിന്റെ മൂല്യം. അഞ്ച് വർഷത്തിലേറെയായി അദ്ദേഹം ഇവിടെ താമസിക്കുന്നു.