
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഒക്ടോബർ 7 -1200 കന്നി 21 - തിങ്കളാഴ്ച. ( രാത്രി 0 മണി 10 മിനിറ്റ് 43 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)
അശ്വതി: സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും. ഉന്നതരിൽ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.
ഭരണി: കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം. സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍കൊണ്ടുള്ള ധനചിലവ്, ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.
കാര്‍ത്തിക: അഹംഭാവവും, നിന്ദാശീലവും ഒഴിവാക്കണം. എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം കാണും.
രോഹിണി: അസാദ്ധ്യമെന്ന് കരുതി മറ്റുള്ളവര്‍ കളയുന്ന പ്രവൃത്തി വിജയത്തിലെത്തിക്കും, തൊഴിൽ മേഖല ഉഷാറാകും, മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, മറ്റുള്ളവരോട് പ്രീതികരമായ രീതിയില്‍ പെരുമാറും.
മകയിരം: ജീവിത പങ്കാളിയുടെ ആരോഗ്യത്തിലും ആയുസ്സിലും പ്രത്യേകം ശ്രദ്ധവേണം. കുടുംബ സുഖം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.
തിരുവാതിര: ഗുരു കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹവും ആശീർവാദവും ഏറ്റുവാങ്ങി മുന്നോട്ടു പോകും. പ്രാര്‍ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.
പുണര്‍തം: വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാക്കി നേട്ടങ്ങള്‍ കൊയ്യും. സുഖാനുഭവങ്ങൾ, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദ്ദേശസാഫല്യം കിട്ടും, ബിസിനസില്‍ നേട്ടം.
പൂയം: കലാസാംസ്കാരിക രംഗത്തുള്ളവർക്ക് പ്രശസ്തിയും പുതിയ അവസരങ്ങളും ലഭിക്കും. വ്യാപാര സംരംഭത്തില്‍കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും.
ആയില്യം: വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവൃത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും, പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ഉല്ലാസകരമായ അനുഭവങ്ങൾ വന്നുഭവിക്കും.
മകം: കൃത്യനിഷ്ട പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെനോക്കണം.
പൂരം: കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വിശ്വാസവഞ്ചനയ്ക്ക് അകപ്പെടരുത്. പരാശ്രയശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം. കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും, ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റം.
ഉത്രം: ശത്രുക്കളുടെ പ്രവര്‍ത്തനം സസൂക്ഷ്മം ശ്രദ്ധിക്കുക. ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും, ബാങ്ക്, ഇന്‍ഷുറന്‍സ് എന്നീ മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക. സ്ത്രീകൾക്ക് ക്ഷമ ഇല്ലായ്മയും പൗരുഷവും കൂടിയിരിക്കും, സഞ്ചാരപ്രിയരായിരിക്കും സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനപ്രയാസം ഉണ്ടാക്കും.
അത്തം: അനാവശ്യമായി പണം ചെലവാകും. കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, ശത്രുക്കള്‍ വര്‍ദ്ധിക്കും. സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്, സമയത്തിനു ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ, ആഗ്രഹത്തിന് വിപരീതമായി കുടുംബാങ്ങള്‍ പെരുമാറും,ദാമ്പത്യ സുഖക്കുറവനുഭപ്പെടും.
ചിത്തിര: മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവിശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും. സ്ത്രീകൾ മുഖേന ചതിയും അപമാനവും, പണം കടം വാങ്ങിക്കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍നിന്നും പ്രയാസങ്ങൾ.
ചോതി: സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവര്‍ത്തിക്കരുത് ,വൈകുന്നേരങ്ങളില്‍ അപരിചിതരുമായി പാര്‍ട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വാക്കുതര്‍ക്കം, വ്യവഹാരത്തില്‍ പരാജയ ഭീതി.
വിശാഖം: സഹായിക്കാമെന്നു ഏറ്റിരുന്നവര്‍ വാക്ക് മാറ്റിപ്പറയും, സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും. ആത്മീയ ചിന്താഗതികള്‍ ഉണ്ടാകും, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, സന്തോഷപ്രദമായ സമയം, ഉല്ലാസ യാത്രകൾ നടത്തും. ചിലവിനേക്കാള് വരവ് അധികരിക്കും.
അനിഴം: ദൂരയാത്രകള്‍ ഫലപ്രദമാകും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും. സ്ത്രീകള്‍ക്ക് ആഭരണംവസ്ത്രാദിലാഭം. മനഃപ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, വിദേശജോലി, കുടുംബത്തില്‍ സമാധാനം, വിദ്യാർത്ഥികൾക്ക് പൊതുവേ നല്ല സമയം. സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും.
കേട്ട: കുടുംബത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സാധിക്കും, എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം, വാക്സാമാര്‍ത്ഥ്യം കാണിക്കും.
മൂലം: വശ്യമായി സംസാരിക്കും. അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്. അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും, സന്താന ഗുണം, ക്രയവിക്രയങ്ങള്‍ നടത്തും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, എഴുത്തുകാര്‍ക്ക് പേരും പെരുമയും കിട്ടും. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും.
പൂരാടം: ക്ഷമയും അശ്രാന്ത പരിശ്രമവും കൊണ്ടേ ഉന്നതനില കൈവരിക്കു, ആത്മാര്‍ഥമായി പെരുമാറും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വരും, ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളിൽ വിജയം, പരിശ്രമങ്ങൾ വിജയിക്കും, ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയം.
ഉത്രാടം: തൊഴില്‍മേഖലയില്‍മേന്മ, സന്താനസുഖം, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവൃത്തിക്കാനുള്ള കഴിവുണ്ടാകും. ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.
തിരുവോണം: കല വിദ്യാഭ്യാസം,തുടങ്ങിയ മേഖലകളില്‍ നേട്ടം, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും. ശത്രുക്കളുടെ ഉപദ്രവം കൂടും. പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, മറ്റുള്ളവര്‍ക്ക് സ്വാന്തനമാകുന്ന രീതിയില്‍ സഹായങ്ങളും മറ്റും ചെയ്യും, മനസുഖം കുറയും.
അവിട്ടം: കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, സ്നേഹംനിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്പെടുത്താന്‍ വിരുതുള്ളവര്‍ ആയിരിക്കും. ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.
ചതയം: യാത്രയില്‍നേട്ടം, ധനപ്രാപ്തി. ദാമ്പത്യസുഖം, പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. ആത്മവിശ്വാസം വര്‍ദ്ധിക്കും. ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ഭാഗ്യം എപ്പോഴും ഉള്ളവര്‍, സല്‍സന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.
പൂരുരുട്ടാതി: ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട്. പൊതുവേ അലസരും മടിയരും ആയിരിക്കും, പണ സംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, കുടുംബവീട് വീതം വയ്ക്കുന്നത് സംബന്ധമായ തര്‍ക്കങ്ങൾ നടക്കും.
ഉത്തൃട്ടാതി: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന ദുരിതങ്ങൾ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.
രേവതി: കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കാം അതിനാല്‍ സംസാരം നിയന്ത്രിക്കുക, സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം. ജോലിനഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ മൂലം ദുഃഖം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തിൽ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രു വർദ്ധനയുണ്ടാകും.