congress-s

തിരുവനന്തപുരം: കോൺഗ്രസ്- എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായി 11 പേരെ തിരഞ്ഞെടുത്തു. ഉഴമലയ്ക്കൽ വേണുഗോപാൽ,​ പാളയം രാജൻ, പട്ടം കൃഷ്ണകുമാർ,​ കിളിമാനൂർ പ്രസന്നകുമാർ,​ ആർ.കെ.കൃഷ്ണകുമാർ, കെ.ജനാർദ്ദനൻ നായർ, ടി.എസ്.രഘുനാഥൻ, എസ്.പുഷ്പാംഗദൻ, എ.മോഹനൻ പിള്ള, ഡി.ആർ.വിനോദ്, പി.എസ്.സ്ഥാണുപ്രസാദ് എന്നിവരെയാണ് എതിരില്ലാതെ തിര‍ഞ്ഞെടുത്തത്. ഇതോടൊപ്പം 56 പേരടങ്ങുന്ന ജില്ലാ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ബ്ലോക്ക്,​ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 13നും 20നും സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഈ മാസം 27ന് എറണാകുളത്തും നടക്കും.