sbi

കൊച്ചി: പ്രവർത്തനക്ഷമതയും സാങ്കേതികവിദ്യയും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തുന്നതിന് നടപ്പു സാമ്പത്തിക വർഷത്തിൽ പതിനായിരം പുതിയ ജീവനക്കാരെ നിയമിക്കാൻ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) ഒരുങ്ങുന്നു. ഉപഭോക്താക്കൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനും ഡിജിറ്റൽ ചാനലുകൾ ഉൗർജിതമാക്കാനുമായി വൻ നിക്ഷേപമാണ് എസ്.ബി.ഐ നടത്തുന്നത്. എൻട്രി ലെവൽ മുതലുള്ള മേഖലകളിൽ 1,500 സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 31ലെ കണക്കനുസരിച്ച് എസ്.ബി.ഐയിൽ മൊത്തം 232,296 ജീവനക്കാരാണുള്ളത്.

ഉപഭോക്താക്കളുടെ പ്രതീക്ഷകൾ പൂർണമായും മനസിലാക്കി പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ശ്രമമെന്ന് എസ്.ബി.ഐ ചെയർമാൻ സി.എസ് സെട്ടി പറഞ്ഞു.