d

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന,​ ദിയ,​ ഇഷാനി ,​ ഹൻസിക എന്നിവരാണ് കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും മക്കൾ. കഴിഞ്ഞ മാസമായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. സുഹൃത്തും സോഫ്ട്‌വെയർ എൻജിനിയറുമായ അശ്വിനെയാണ് ദിയ വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ഇഷാനി കൃഷ്ണ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തായ അർജുന് ഒപ്പമുള്ള ഫോട്ടോ ഇഷാനി പങ്കുവച്ചിരുന്നു. അർജുന്റെ പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ചിയേഴ്‌സ് ടു 25,​ കൂടുതൽ ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഇവിടെയുണ്ട്.. കൂടാതെ, നിങ്ങൾ എല്ലാം കണ്ടുപിടിച്ചതായി നടിക്കാൻ തുടങ്ങാനുള്ള സമയവുമായി. എന്നാണ് ഇഷാനി പോസ്റ്റിൽ കുറിച്ചത്. പിന്നാലെ കമന്റുമായി സഹോദരി അഹാനയും എത്തി. നടിക്കാൻ തുടങ്ങണോ അതോ നടിക്കുന്നത് നിറുത്തണോ എന്നാണ് അഹാന കമന്റിൽ ചോദിച്ചത്. തുടങ്ങിക്കോളൂ എന്ന് ഇഷാനി മറുപടിയും നൽകിയിട്ടുണ്ട്.

View this post on Instagram

A post shared by Ishaani ✨ (@ishaani_krishna)


തുടർന്ന് നിരവധി പേരാണ് ഇഷാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട കമന്റുകൾ പങ്കുവച്ചത്. അടുത്ത കല്യാണം ലോഡിംഗ്,​ കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. ഇഷാനി മമ്മൂട്ടി ചിത്രമായ വണ്ണിൽ അഭിനയിച്ചിട്ടുണ്ട് .