p

പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന കോഴ്സ് എൻജിനിയറിംഗ് തന്നെയാണ്. പ്രതിവർഷം 6 ലക്ഷത്തിലധികം ബി.ടെക് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്.

രാജ്യത്തെ എൻജിനിയറിംഗ് കോളജുകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ, പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴിൽ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. എൻജിനിയറിംഗ് കോളേജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റേൺഷിപ്, സ്‌കിൽ വികസന, പ്ലേസ്മെന്റ് അവസരങ്ങൾ ഉറപ്പുവരുത്തും. പഠനത്തിന് വിദ്യാർത്ഥികൾ മികച്ച എൻജിനിയറിംഗ് കോളേജുകൾ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം. സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നൽകുന്ന കമ്പനികൾ, ശമ്പളം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്.

മുൻവർഷങ്ങളെ അപേക്ഷിച്ച് പ്ലേസ്മെന്റിലും വലിയ മാറ്റങ്ങൾ ദൃശ്യമാണ്. മിക്ക കോളേജുകളിലും കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്പോൾ, മറ്റു ബ്രാഞ്ചുകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുമില്ല. മറ്റ് എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്. കോളേജുകളുടെ നിലവാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജുകളുടെ സ്ഥാനം, എൻജിനിയറിംഗ് കോളേജുകളുടെ റാങ്കിംഗിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.

ആഗോള സമ്പദ്ഘടനയിൽ സേവനമേഖലയുടെ വളർച്ച വർദ്ധിച്ചുവരികയാണ്. എൻജിനിയറിംഗ് ബിരുദം പൂർത്തിയാക്കിയവരിൽ 31 ശതമാനം പേരും സേവനമേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ 25% മാണ് . പ്രധാനമായും ഐ.ടി, ടെലികോം, കൺസൾട്ടിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഇൻഷ്വറൻസ്, റീട്ടെയ്‌ൽ, ഹെൽത്ത് കെയർ, സെയിൽസ്, കസ്റ്റമർ സേവനം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് വളർച്ച ദൃശ്യമാകുന്നത്. എൻജിനിയറിംഗ് തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകൾ സേവനമേഖലയ്ക്കുതകുന്ന രീതിയിലേക്ക് എൻജിനിയറിംഗ് കരിക്കുലം മാറ്റുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ഗ്ലോബൽ ബിസിനസ് സർവീസസ്സിലും എൻജിനിയറിംഗിൽ ഈ മാറ്റം പ്രകടമാണ്.

സേവനമേഖലയുടെ വളർച്ച എൻജിനിയറിംഗ് ബിരുദധാരികളെ പുത്തൻ അവസരങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യ, എ.ഐ, ഓട്ടോമേഷൻ, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, മാനേജ്മെന്റ് എന്നിവ കൂടുതലായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് മാറിവരുന്നസേവന മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. സേവന മേഖലയിൽ ഇനവേഷൻ, സർവീസ് ഡെലിവറി സിസ്റ്റം എന്നിവ വിപുലപ്പെടുമ്പോൾ രാജ്യത്തെ സേവനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കരുത്താർജ്ജിക്കും. ആശയ വിനിമയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിസിനസ്സ് സ്കില്ലുകൾ എന്നിവ തൊഴിൽ ലഭ്യതാമികവ് വർദ്ധിപ്പിക്കും.

കൈ​റ്റ് ​'​സ​മ​ഗ്ര​പ്ല​സ്'​ ​പോ​ർ​ട്ട​ലി​ൽ​ ​ഇ​നി
ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ചോ​ദ്യ​ശേ​ഖ​ര​വും

തി​രു​വ​ന​ന്ത​പു​രം​:​ ​കൈ​റ്റ് ​'​സ​മ​ഗ്ര​ ​പ്ല​സ് ​'​ ​പോ​ർ​ട്ട​ലി​ൽ​ ​(​w​w​w.​s​a​m​a​g​r​a.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​)​ ​പ്ള​സ് ​വ​ൺ,​​​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ചോ​ദ്യ​ശേ​ഖ​രം​ ​ത​യ്യാ​റാ​ക്കി.​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​മാ​ത്‌​സ്,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​അ​ക്കൗ​ണ്ട​ൻ​സി,​ ​ബോ​ട്ട​ണി,​ ​സു​വോ​ള​ജി,​ ​ബി​സി​ന​സ് ​സ്റ്റ​ഡീ​സ് ​വി​ഷ​യ​ങ്ങ​ളു​ടെ​ 6500​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.
Q​u​e​s​t​i​o​n​ ​B​a​n​k​ ​ലി​ങ്ക് ​വ​ഴി​ ​യ​ഥാ​ക്ര​മം​ ​മീ​ഡി​യം,​ ​ക്ലാ​സ്,​ ​വി​ഷ​യം,​ ​അ​ദ്ധ്യാ​യം​ ​തി​ര​ഞ്ഞെ​ടു​ത്താ​ൽ​ ​ചോ​ദ്യ​ങ്ങ​ളും​'​V​i​e​w​ ​A​n​s​w​e​r​ ​H​i​n​t​’​ ​ക്ലി​ക്ക് ​ചെ​യ്താ​ൽ​ ​ഉ​ത്ത​ര​സൂ​ചി​ക​യും​ ​ദൃ​ശ്യ​മാ​കും.
ചോ​ദ്യ​പേ​പ്പ​ർ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പോ​ർ​ട്ട​ലി​ലെ​ ​'​Q​u​e​s​t​i​o​n​ ​R​e​p​o​s​i​t​o​r​y​’​ ​എ​ന്ന​ ​ഭാ​ഗം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.​ ​നി​ല​വി​ലു​ള്ള​ ​ചോ​ദ്യ​ശേ​ഖ​ര​ത്തി​നു​ ​പു​റ​മേ,​ ​‘​M​y​ ​Q​u​e​s​t​i​o​n​s​’​ ​ടാ​ബി​ൽ​ ​ക്ലി​ക്ക് ​ചെ​യ്ത് ​ചോ​ദ്യ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കാ​നു​മാ​വും.
ഒ​ൻ​പ​താം​ ​ക്ലാ​സി​ലെ​ ​പു​തി​യ​ ​പാ​ഠ​പു​സ്ത​ക​ത്തി​ന് ​അ​നു​സൃ​ത​മാ​യി​ ​'​അ​സ​സ്‌​മെ​ന്റ് ​വി​ഭാ​ഗ​വും​'​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.