a

പാരീസ്: ഇസ്രയേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ചതായി ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ.

ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയേയും അദ്ദേഹം വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും ഗാസയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി. തങ്ങളെ കേൾക്കാൻ നെതന്യാഹു തയാറായില്ല. ഇസ്രയേലിന്റെ സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും മാക്രോൺ പറഞ്ഞു.

മാക്രോണിന്റെ തീരുമാനത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. ഇറാൻ നയിക്കുന്ന പ്രാകൃത ശക്തികളോടാണ് ഇസ്രയേൽ പോരാടുന്നത്. എല്ലാ പരിഷ്കൃത രാജ്യങ്ങളും ഇസ്രയേലിന്റെ പക്ഷത്ത് ഉറച്ചുനിൽക്കേണ്ടതാണ്. എന്നാൽ പ്രസിഡന്റ് മാക്രോണും മറ്റ് പാശ്ചാത്യ നേതാക്കളും ഇസ്രയേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്തതിന് അവരെയോർത്ത് ലജ്ജിക്കുന്നു എന്നും നെതന്യാഹു പറഞ്ഞു.