
കൊച്ചി : കൊച്ചി കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടന്ന 68-ാമത് സീനിയർ സംസ്ഥാന ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തിരുവനന്തപുരം പാലക്കാടിനെ 50-43ന് തോല്പിച്ച് കിരീടം ചൂടി. പുരുഷന്മാരിൽ ആതിഥേയരായ എറണാകുളം തിരുവന്തപുരത്തിനെ 70-65ന് പരാജയപ്പെടുത്തി കിരീടം നിലനിർത്തി.
വനിതകളുടെ ഫൈനലിൽ, കെ.എസ്.ഇ.ബി താരങ്ങൾക്കു മുൻതൂക്കമുള്ള തലസ്ഥാന ടീം പാലക്കാടിനെ തോൽപിച്ചപ്പോൾ,
തിരുവനന്തപുരത്തിനുവേണ്ടി 12 പോയിന്റും 17 റീബൗണ്ടുകളും ആയി അനീഷ ക്ളീറ്റസും 10 പോയിന്റും 9 റീബൗണ്ടുകളുമായി ശ്രീകലയും വിജയത്തിൽ പ്രധാന പങ്കുവഹിച്ചു കേരളം പോലീസിന്റെ താരങ്ങളുമായി ഇറങ്ങിയ പാലക്കാടിനുവേണ്ടി ഐശ്വര്യ,ജയലക്ഷ്മി,ജോമി ,ചിപ്പി എന്നിവർ ഒൻപതു പോയിന്റുകൾ വീതം നേടി
പുരുഷ വിഭാഗം ഫൈനലിൽ ഇന്റർനാഷണൽ താരം വൈശാഖ് കെ മനോജും ഷാനസിൽ മുഹമ്മദും ഇല്ലാതെ ഇറങ്ങിയ എറണാകുളം ഹാഫ് ടൈമിൽ 35-32 ന് മുന്നിലെത്തി. 2 ത്രീ പോയിൻ്ററുകളും 10 റീബൗണ്ടുകളും ഉൾപ്പടെ 23 പോയിൻ്റുമായി എറണാകുളത്തിനുവേണ്ടി അമ്പരപ്പിച്ച പ്രകടനമാണ് ആൻ്റണി ജോൺസൺ. കാഴ്ചവെച്ചത് കൂടാതെ 15 പോയിൻ്റ് നേടിയ കേരള പോലീസിൻ്റെ സഹതാരം ഷിർസ് മുഹമ്മദിൻ്റെ മികച്ച പിന്തുണയും എറണാകുളത്തിന്റെ വിജയത്തിന് സഹായിച്ചു തിരുവന്തപുരത്തിന് വേണ്ടി സെജിൻ മാത്യു 26 പോയിന്റുമായി 11 റീബൗണ്ടുകളും ആയി ടോപ് സ്കോററായി . കോട്ടയത്തിനാണ് പുരുഷ- വനിതാ വിഭാഗങ്ങളിൽ വെങ്കലം.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കോട്ടയം വനിതകൾ ആലപ്പുഴയെ (63-57) പരാജയപ്പെടുത്തിയപ്പോൾ കോട്ടയം പുരുഷൻമാർ തൃശൂരിനെ (67-52) തോൽപിച്ചു.
ഏറ്റവും മികച്ച താരങ്ങൾക്കുള്ള ബോബിറ്റ് മാത്യു മെമ്മോറിയൽ പുരസ്‌കാരം ജിനു ദേവസ്യയ്ക്കും ഐറിൻ എൽസ ജോണിനും ലഭിച്ചു.
ഇരുവരും കോട്ടയം സ്വദേശികളാണ്. പി എസ് വിശ്വപ്പൻ സ്വർണ മെഡൽ തിരുവനന്തപുരത്തെ അനീഷ ക്ലീറ്റസിനും എറണാകുളത്ത് നിന്നുള്ള ഷിറാസ് മുഹമ്മദിനും. സമ്മാനിച്ചു ഏറ്റവുംമൂല്യമേറിയ താരത്തിനുള്ള തോമസ് പി കളരിക്കൽ മെമ്മോറിയൽ അവാർഡ് അനീഷ ക്ലീറ്റസിനും ആന്റണി ജോൺസനും ലഭിച്ചു. പ്രതിരോധ താരത്തിനുള്ള അവാർഡ് നോയൽ ജോസ് കോട്ടയവും ജയലക്ഷ്മി പാലക്കാടും നേടി