photo-1-

കണ്ണൂർ: മാരക മയക്ക്ുമരുന്നുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘം കണ്ണൂരിൽ അറസ്റ്റിലായി. 24.23 ഗ്രാം ബ്രൗൺ ഷുഗറുമായി തലശേരി മൊട്ടാമ്പ്രം കമ്പള പ്പുറത്ത് ഹൗസിലെ ഫാത്തി മ ഹബീബ(27), കോഴിക്കോട് അത്തോളി ചാളക്കുഴിയിൽ ഹൗസിലെ എൻ. ദിവ്യ (36), തോട്ടട സമാജ് വാദി കോള നിയിലെ മഹേന്ദ്രൻ എന്ന മ ഹേന്ദ്ര റെഡ്ഡി(33) എന്നിവരെ യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവയസുള്ള കുട്ടിയും ഇവർക്കൊപ്പമുണ്ടാ യിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ട് കണ്ണൂർ തളാപ്പ് പാമ്പൻ മാ ധവൻ റോഡിലെ സ്വകാര്യ ലാബിനു മുൻവശത്ത് വെച്ചാ ണ് പ്രതികൾ പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ശ്രീജി ത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്.ഐ കെ. കെ.രേഷ്‌മ ഡാൻസാഫ് ടീം എന്നി വരടങ്ങിയ സംഘമാണ് പ്രതി കളെ പിടികൂടിയത്.