തിരുവനന്തപുരം: കേരളകൗമുദി വാർത്തയിലൂടെയാണ് എൽ.ഡി.സി ചോദ്യപ്പേപ്പർ തലേന്ന് ഔദ്യോഗിക സൈറ്റിൽ വന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് പി.എസ്.സിയുടെ പി.ആർ.ഒ സുനുകുമാർ പറഞ്ഞു. ഇപ്പോൾ പ്രാഥമിക പരിശോധനയാണ് നടന്നത്. വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവം ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചോദ്യപേപ്പർ ചോർന്നതിന് സമാനമാണിത്. പ്രശ്നം ഗുരുതരമാണ്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം. പരീക്ഷ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.