a

യുദ്ധം എന്ന് കഥകളിലും സിനിമയിലും മാത്രം കണ്ടും കേട്ടും വളർന്ന ഒരു കൂട്ടം ജനതയ്ക്ക് മുന്നിൽ ഗാ​സയാണ് യുദ്ധത്തിന്റെ യഥാ‌ർത്ഥ മുഖം പലരിലും എത്തിച്ചത്. എങ്ങും നിലവിളിയും കരച്ചിലും മരണവും മാത്രമാ ഗാസ നഗരം ഇസ്രയേലിന്റെ

ആക്രമണത്തിൽനിന്ന് കത്താൻ തുടങ്ങി. 2023 ഒക്ടോബർ 7 ഹമാസ് ഭീ​ക​ര​ർ ഇസ്രയേലിൽ മുന്നൽ ആക്രമണം നടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം.

സൂ​പ്പ​‌​ർ​നോ​വ​ ​മ്യൂ​സി​ക് ​ഫെ​സ്​​റ്റി​വ​ൽ​ ​വേ​ദി​യി​ലേ​ക്ക് ​ഒക്ടോബർ 7ന് ​പു​ല​ർ​ച്ചെ​ ​ഇ​ര​ച്ചു​ക​യ​റി​യ​ ​ഹ​മാ​സ് ​ഭീ​ക​ര​ർ​ ​ക​ണ്ണി​ൽ​കണ്ട​ ​എ​ല്ലാ​വ​രെ​യെല്ലാം​ ​വെ​ടി​വ​ച്ചു​വീ​ഴ്ത്തി. ​പ​ട്ടാ​ള​ക്കാ​രെ​ ​അ​ട​ക്കം​ ​ബ​ന്ദി​ക​ളാ​ക്കു​ക​യും​ ​ക​ന​ത്ത​ ​റോ​ക്ക​റ്റ് ​ആ​ക്ര​മ​ണം ന​ട​ത്തു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട യു​ദ്ധത്തിന് ഇന്ന് ഒരു വയസ് തികയുകയാണ്. തീ​മ​ഴ​യാ​യി​ ​റോ​ക്ക​റ്റു​ക​ൾ​ ​പെ​യ്തി​റ​ങ്ങി​യ​തോ​ടെ​ ​തി​രി​ച്ച​റി​യാ​ൻ​ ​പോ​ലു​മാ​കാ​ത്ത​വി​ധം​ ​ചി​ല​ർ​ ​ഛി​ന്ന​ഭി​ന്ന​മാ​യി. 3000​ത്തി​ലേ​റെ പേർ പങ്കെടുത്ത പ​രി​പാ​ടി​യിൽ നിന്ന് നി​ര​വ​ധി​ ​പേ​രെ​ ​ബ​ന്ദി​ക​ളാ​ക്കി. ക​ര​യി​ലൂ​ടെ​യും​ ​ക​ട​ലി​ലൂ​ടെ​യും​ ​മാ​ത്ര​മ​ല്ല,​ ​പാ​രാ​ ​ഗ്ളൈ​ഡേ​ഴ്സി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​ആ​കാ​ശ​മാ​ർ​ഗ​വും​ ​ക​ട​ന്നു​ ​ക​യ​റു​ക​യാ​യി​രു​ന്നു​ ​ഹ​മാ​സ്.​ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​പ​ല​രെ​യും​ ​ഗാ​സ​യി​ലേ​ക്ക് ​ബ​ല​മാ​യി​ ​കൊ​ണ്ടു​പോ​വു​ക​യും​ ​ചെ​യ്തു.

ഇ​സ്ര​യേ​ലി​ലെ​ ​പ​ല​ ​പ​ട്ട​ണ​ങ്ങ​ളും​ ​ഹ​മാ​സ് ​പി​ടി​ച്ചെ​ടുത്തു. അ​വ​ർ​ ​ഇ​സ്ര​യേ​ലി​ ​സൈ​നി​ക​രെ​ ​ആ​ക്ര​മി​ക്കു​ക​യും​ ​സൈ​നി​ക​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​തീ​വ​യ്ക്കുക​യും​ ​ചെ​യ്‌​തു. ഹ​മാ​സി​ന്റെ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​ഇ​സ്ര​യേ​ലി​ൽ​ ​നൂ​റോ​ളം​ ​പേ​രാണ് കൊല്ലപ്പെട്ടത്. അതോടെ ഇ​സ്ര​യേ​ൽ​ ​മാ​ര​ക​മാ​യി​ ​തി​രി​ച്ച​ടി​ക്കാ​ൻ​ ​തുടങ്ങി. ഇ​സ്ര​യേ​ലി​ന്റെ​ ​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​പാ​ല​സ്തീ​നി​ൽ​ ​ഇ​രു​ന്നൂ​റോ​ളം​ ​പേ​രും ​കൊ​ല്ല​പ്പെ​ട്ടു.​ ​1100ഓളം​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​യു​ദ്ധം​ ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ​ ​ഗാ​സ​ ​അ​തി​ർ​ത്തി​യി​ലെ​ ​നൂ​റു​ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ ​പ​ലാ​യ​നം​ ​ചെ​യ്‌​തു. ഇ​സ്ര​യേ​ൽ​ ​പ്ര​തി​രോ​ധ​ ​സേ​ന​യു​ടെ ജ​ന​റ​ൽ​ ​നിം​റോ​ദ് ​ഇ​ലോ​ണി​യെ​ ​ഹ​മാ​സ് ​പി​ടി​കൂ​ടി.​ ​ഇ​സ​യേ​ലി​ന്റെ​ ​അ​തി​ർ​ത്തി​ ​ചു​മ​ത​ല​യു​ള്ള​ ​പ്രാ​ദേ​ശി​ക​ ​കൗ​ൺ​സി​ൽ​ ​മേ​ധാ​വി​ ​ഓ​ഫീ​ർ​ ​ലീ​ബ്സ്റ്റീ​നും​ ​കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.

അതോടെ പ​തി​വ് ​സം​ഘ​ർ​ഷ​മ​ല്ലെ​ന്നും​ ​യു​ദ്ധം തു​ട​ങ്ങി​യ​താ​യും​ ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​ ​പ്ര​ഖ്യാ​പി​ച്ചു.​

ഹമാസിനെ തകർക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചു. ശേഷം നടന്നത് രക്തം മരവിക്കും സംഭവങ്ങളായിരുന്നു. ദിനംപ്രതി നൂറിൽ കൂടുതൽ ജനങ്ങൾ മരണത്തിന് കീഴടങ്ങി. റോക്കറ്റ് ആക്രമണത്തിൽ അരാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു ഉറ്റവരുടെ മൃതശരീരങ്ങൾ കിട്ടിയത്. മരിച്ചതിന് തുല്യം ജീവിക്കാൻ വിധിക്കപ്പെട്ടവരിൽ കൈക്കുഞ്ഞളും ഉൾപ്പെട്ടു. നാസികളുടെ ജൂത വേട്ടയ്ക്ക് സമാനമായിരുന്നു ഗാസയിലെ ദിവസങ്ങൾ. അ​തോടെ വെ​ടി​നി​റു​ത്ത​ലി​നാ​യി​ ​ഇ​സ്ര​യേ​ലി​ന് ​മേ​ൽ​ ​രാ​ജ്യാ​ന്ത​ര​ ​സ​മ്മ​ർ​ദ്ദം​ ​​ശ​ക്ത​യി. എന്നാൽ വെറും ഏഴു ദിവസത്തെ വെടിനുറുത്തലിന് ശേഷം ഇസ്രയേൽ വീണ്ടും നരവേട്ട ആരംഭിച്ചു.

ഇന്ന് ഈ നരവേട്ടയ്ക്ക ഒരാണ്ട് തികയുമ്പോൾ ഗാസയിൽ 41,802 പേർക്കാണ് ജീവൻ നഷ്ടമായതെന്ന് റിപ്പോർ‌ട്ടുകൾ പറയുന്നത്. 96,844 പേർക്ക് പരിക്കേറ്റതായും പറയുന്നു. ഇസ്രയേലിൽ ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 1,139 പേർ കൊല്ലപ്പെടുകയും 200 ലധികം ആളുകൾ ബന്ദികളാകുകയും ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഗാസയ്ക്ക് പഴയ രീതയിൽ ഒരു നഗരമാകാൻ കാലങ്ങളെടുക്കും. വൻ തിരക്കായിരുന്ന തെരുവുകളും കുട്ടികളുടെ കളിചിരികളും സ്കൂളുകളും വലിയ കെട്ടിടങ്ങളും എല്ലാം മാഞ്ഞു. നരച്ചതും മൂകവുമായ ശ്മശാന ഭൂമിയായി ഇന്ന് ഗാസ. ഏകദേശം 42 ദശലക്ഷം ടൺ അവശിഷ്ടങ്ങളാണ് ആ കൊച്ചുദേശത്തെ മൂടിക്കിടക്കുന്നത്. ഇത് നീക്കം ചെയ്യാൻ 14 വർഷമെടുക്കുമെന്നാണ് യു.എൻ കണക്കുകൾ പറയുന്നത്! ശുചീകരണത്തിന് കുറഞ്ഞത് 120കോടി ഡോളർ ചെലവുവരുമെന്ന് ഈ പ്രശ്നത്തിന് മേൽനോട്ടം വഹിക്കുന്ന യു.എൻ ഉദ്യോഗസ്ഥൻ പറയുന്നത്.