
തൃശൂർ : തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയിൽ തീപിടിത്തം. അഗ്രശാലയിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഭക്ഷണം കഴിക്കാൻ ഉപയോഗിച്ചികുന്ന പാളയും മറ്റ് സാധനസാമഗ്രികളും കത്തിനശിച്ചു. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീപിടിച്ചത്. അര മണിക്കൂറിനകം തീയണച്ചതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നില്ല.
അപകടത്തിൽ പാറമേക്കാവ് ദേവസം പൊലീസിൽ പരാതി നൽകുമെന്നാണ് അറിയിച്ചിരുക്കുന്നത്. എങ്ങനെയാണ് തീ പിടിത്തം ഉണ്ടായതെന്നടക്കം അന്വേഷിക്കണമെന്നും ആവശ്യപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.