coconut-shell

എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് തേങ്ങ. കറികളിലും മറ്റുമിടാനാണ് കൂടുതലായി തേങ്ങ ഉപയോഗിക്കുന്നത്. തേങ്ങ ചിരകിയ ശേഷം ചിരട്ട പല ഇന്ധനങ്ങളായി ഉപയോഗിക്കാരുണ്ട്. ചിലർ അത് ഉപയോഗിച്ച് ക്രാഫ്റ്റ് വർക്കുകളും ചെയ്യാറുണ്ട്. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ചിരട്ടയിൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്നത്.

പ്രമേഹത്തിനും കൊളസ്‌ട്രോളിനും നല്ല ഒരു മരുന്നാണ് ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം എന്ന കാര്യം എത്രപേർക്ക് അറിയാം? ഇത് മാത്രമല്ല രക്തത്തിലെ ഷുഗറിനെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ചിരട്ടയിലെ നാരുകൾ ഫെെബർ സമ്പുഷ്ടമാണ്. ചിരട്ട വെന്ത വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പറയാറുണ്ട്. ടെെപ്പ് 2 പ്രമേഹത്തിനും ഇത് നല്ലൊരു പ്രതിവിധിയാണ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ചിരട്ട വെള്ളം നല്ലതാണ്.

ചിരട്ട വെള്ളം തയ്യാറാക്കുന്ന വിധം

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ചിരട്ട വെള്ളം. ഇതിനായി ആദ്യം ശുദ്ധമായ ഒരു ലിറ്റർ വെള്ളം എടുക്കുക. ഇതിൽ ഒരു മുഴുവൻ തേങ്ങ ചിരട്ട ഇടാം. ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി വേണം ഇടാൻ. ഇത് 10 മിനിട്ട് തിളപ്പിച്ച ശേഷം ഊറ്റിയെടുത്ത് കുടിയ്‌ക്കാം. വെള്ളം ചെറുതായി ചുവപ്പ് നിറമാകുന്നത് വരെ തിളപ്പിക്കണം. ഇതാണ് നല്ല ഗുണം നൽകുന്നത്.

സമയം

രാവിലെ വെറും വയറ്റിലും ദിവസം ദിവസം മുഴുവൻ പല സമയങ്ങളിലുമായും ചിരട്ട വെള്ളം കുടിയ്ക്കാം.