
നമുക്ക് ചുറ്റും പോസിറ്റീവും നെഗറ്റീവും ഉൾപ്പെടെ പല തരത്തിലുള്ള ഊർജം ഉണ്ട്. ഇതിൽ പോസിറ്റീവ് ഊർജത്തെ ജീവിതത്തിലേക്ക് ആർഷിക്കാൻ സാധിച്ചാൽ നമുക്ക് എല്ലാ കാര്യത്തിലും വിജയം കൈവരിക്കാൻ സാധിക്കും. പ്രത്യേകിച്ച് വീടുകളിൽ. വീടുകളുടെ നിർമാണത്തിലുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും നിങ്ങളുടെ ജീവിതത്തെ ബാധിക്കും. അതിനാൽ, വീടിന്റെ ഓരോ ദിശയിലും നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
1. വടക്ക് ദിശ
ഇതിനെ കുബേര ദിശ എന്നും അറിയപ്പെടുന്നുണ്ട്. അതിനാൽ, വടക്ക് ദിശയ്‌ക്ക് വലിയ പ്രാധാന്യം നൽകണം. പോസിറ്റീവ് ഊർജം വീടുകളിലേക്ക് കടന്നുവരുന്നതിനും സാമ്പത്തികമായ ഉയർച്ച കൈവരിക്കുന്നതിനും ഈ ദിശയിലെ ജനാലകൾ എപ്പോഴും തുറന്നിടുക. വീടിനുള്ളിൽ നെഗറ്റീവ് ഊർജം ഉണ്ടെങ്കിൽ അത് പോകുന്നതിനും സഹായിക്കും.
2. കിഴക്ക് ദിശ
സൂര്യൻ ഉദിക്കുന്ന ദിശയായതിനാൽ ഇവിടേക്കുള്ള ജനാലകളും വാതിലും അടച്ചിടരുത്. ഇത് വളരെ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു.
3. വടക്ക് - കിഴക്ക് ദിശ
ഈശാന കോൺ എന്നാണ് ഈ ദിശ അറിയപ്പെടുന്നത്. ഇവിടം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇവിടെയുള്ള വാതിലുകളും ജനലും ഉറപ്പായും തുറന്നിടണം.
ചില വീടുകളിൽ എല്ലായ്‌പ്പോഴും ജനലും വാതിലും തുറന്നിടാൻ സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ള ഇടങ്ങളിൽ എയർ ഹോൾ സ്ഥാപിക്കുക. മാത്രമല്ല, ഈ പറഞ്ഞിരിക്കുന്നതല്ലാത്ത ദിശകളിൽ രാവിലെ മാത്രം ജനലും വാതിലും തുറന്നിടുന്നതാണ് ഉചിതം. അല്ലാത്ത സമയങ്ങളിൽ അടച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കുക.