
തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിന്റെ കാര്യത്തിലുണ്ടായത് ഭരണപരമായ അഡ്ജസ്റ്റ്‌മെന്റ് മാത്രമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. നാല് വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കസേര മാറ്റിയിരുത്തി പിണറായി വിജയൻ മാതൃകയായെന്നും മുരളീധരൻ പരിഹസിച്ചു. പുസ്തകം എഴുതിയതിന്റെ പേരിൽ ഡി.ജി.പി ജേക്കബ് തോമസിനെ രണ്ടര വർഷം സസ്‌പെൻഡ് ചെയ്ത അതേ പിണറായിയാണ് അജിത് കുമാറിന്റെ യൂണിഫോം സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.