
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ പുറത്ത്. പ്രണയത്തിന്റെ മനോഹര ലോകത്ത് നിന്ന് വിവാഹത്തിലേക്ക് എത്തുന്ന രണ്ടുപേർ അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രമേയം. അൽത്താഫ് സലിം, മാല പാർവതി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. രചന അനീഷ് കൊടുവള്ളി, ഛായാഗ്രഹണം സരിൻ രവീന്ദ്രൻ, എഡിറ്റർ സുനിൽ എസ്. പിള്ള, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി, മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ ) നവംബറിൽ റിലീസ് ചെയ്യും.