governer-at-niyamsabha

തിരുവനന്തപുരം: എം.എൽ.എമാരെ തടഞ്ഞ വാച്ച്ആൻഡ് വാർഡിനെതിരേ എ.പി.അനിൽകുമാർ സ്പീക്കർക്ക് പരാതിനൽകി. സഭയിലെ വാക്പോരും സംഘർഷ ദൃശ്യങ്ങളും സഭാ ടി.വി സെൻസർ ചെയ്തു. സ്പീക്കറെ കൈയേറ്റം ചെയ്യുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന്. ഭരണപക്ഷം.ആരോപിച്ചു.

അടിയന്തരപ്രമേയ നോട്ടീസ് ചർച്ചചെയ്താൽ തങ്ങളുടെ കാപട്യം പുറത്താവുമെന്ന് ഭയന്ന പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് ഒളിച്ചോടുകയായിരുന്നുവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

അടിയന്തര ചർച്ച

മുടങ്ങുന്നത് ആദ്യമല്ല

അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച ശേഷം ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ച സംഭവം മുൻപ് ഉണ്ടായിട്ടുണ്ട്. 2004ഡിസംബർ ഒന്നിന് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകവേ, മാദ്ധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റതിനെക്കുറിച്ച് കോടയേരി ബാലകൃഷ്ണൻ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. ഉച്ചയ്ക്ക് 12ന് ചർച്ചയാവാമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും ഉടൻ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.