f

മംഗളുരു: കാണാതായ മംഗളുരുവിലെ പ്രമുഖ വ്യവസായി ബി.എം. മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നിൽ ഹണിട്രാപ്പെന്ന് പൊലീസ്. മലയാളിയായ റഹ്‌മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ റഹ്മത്ത് ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

റഹ്മത്ത്,​ അബ്‌ദുൾ സത്താർ,​ ഷാഫി,​ മുസ്തഫ,​ സുഹൈബ്,​ സിറാജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസടെുത്തത്. റഹ്മത്തുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇ​തു​കൂ​ടാ​തെ​ 25​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ചെ​ക്ക് ​എ​ഴു​തി​വാ​ങ്ങി​യി​രു​ന്നു.​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മും​താ​സ് ​അ​ലി​യെ​ ​നി​ര​ന്ത​രം​ ​സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​‌​ന്നതായി സഹോദരൻ ഹൈദരാലി പറഞ്ഞു. ​മു​പ്പ​ത് ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​പൊ​തു​സ​മൂ​ഹ​ത്തി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്ന​ ​മും​താ​സ് ​അ​ലി​യു​ടെ​ ​പ്ര​തി​ച്ഛാ​യ​യ്ക്ക് ​ക​ള​ങ്കം​ ​വ​രു​ത്താ​ൻ​ ​പ്ര​തി​ക​ൾ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് മുംതാസ് അലി ​ബ​ന്ധു​ക്ക​ളോ​ട് ​സൂ​ചി​പ്പി​ച്ചി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു

ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ ​കു​ളൂ​ർ​ ​പാ​ല​ത്തി​ന് ​സ​മീ​പം​ ​മും​താ​സ് ​അ​ലി​യു​ടെ​ ​ബി.​എം.​ഡ​ബ്ല്യു​ ​കാ​റും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​മം​ഗ​ളൂ​രു​ ​നോ​ർ​ത്ത് ​മു​ൻ​ ​എം.​എ​ൽ.​എ​ ​മൊ​ഹി​യു​ദ്ദീ​ൻ​ ​ബാ​വ​യു​ടെ​ ​സ​ഹോ​ദ​ര​നാ​ണ്.
ഷി​രൂ​ർ​ ​ഗം​ഗാ​വ​ലി​പ്പു​ഴ​യി​ൽ​ ​അ​ർ​ജു​ന് ​വേ​ണ്ടി​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​ ​ഈ​ശ്വ​ർ​ ​മാ​ൽ​പെ​യും​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​സേ​നാം​ഗ​ങ്ങ​ളും​ ​ചേ​ർ​ന്നാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​എ.​ജെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.