e-bull-jet

കുക്കിംഗ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചിക്കൻ അച്ചാറുണ്ടാക്കുന്ന വീഡിയോ പങ്കുവച്ച വ്‌ളോഗർമാരായ എബിൻ, ലിബിൻ (ഇ ബുൾജെറ്റ്) സഹോദരങ്ങൾ 'എയറിലായിരിക്കുകയാണ്'. അച്ചാർ ബിസിനസ് തുടങ്ങിയതാണ് കുടുംബം. 100 കിലോ ചിക്കൻ തന്നെ അച്ചാറിട്ടു.

അച്ചാറിൽ ഇറച്ചിക്കഷ്ണം കൂടുതലുണ്ടെന്നും 900 ഗ്രാം അച്ചാറിന് 1200 രൂപയാണ് വിലയെന്നുമൊക്കെ വീഡിയോയിൽ പറയുന്നുണ്ട്. അച്ചാറ് പൂത്തുപോകാതിരിക്കാൻ എണ്ണ നന്നായി ഒഴിച്ചിട്ടുണ്ട്. വലിയ അച്ചാർ കുപ്പി വാങ്ങുമ്പോൾ ഒരു ചെറിയ കുപ്പി ഫ്രീയുണ്ടെന്നും ഇരുവരും പറയുന്നു.

അച്ചാറിടുന്ന വീ‌ഡിയോ കണ്ടതോടെ വിമർശനവും പരിഹാസങ്ങളുമൊക്കെയായി നിരവധി പേർ രംഗത്തെത്തി. വൃത്തിയില്ലാത്ത ചുറ്റുപാടിൽ നിന്നാണ് അച്ചാറുണ്ടാക്കുന്നതെന്നാണ് വിമർശനം. ഉപയോഗിച്ച മഞ്ഞളിൽ പട്ടിയുടേതിന് സമാനമായ കാൽപ്പാദം കണ്ടെന്നും, മൂക്കളയും, തുപ്പലും, പാറ്റയുമൊക്കെ അച്ചാറിലുണ്ടെന്നുമൊക്കെയാണ് വിമർശനം.

'മൂക്കള അച്ചാർ ഇന്ത്യയിൽ തന്നെ ആദ്യമായുണ്ടാക്കിയ ഫാമിലി',​"ആദ്യമായിട്ടാണ് ഒരു അച്ചാർ ഉണ്ടാക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വരാത്തത്", "വൃത്തി ഉണ്ടെങ്കിൽ എല്ലാവരും വാങ്ങും. പക്ഷേ നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ഞാൻ വാങ്ങില്ല. ബ്രോ.. വേറെ ഒന്നും കൊണ്ടല്ല. നിങ്ങളുടെ വീട്ടിലും നിങ്ങൾക്കും വൃത്തി തീരെ കുറവാണ്.", "ചേട്ടന്മാരെ ഞാൻ കണ്ണൂർ ആണ് സ്ഥലം, നിങ്ങളുടെ നാട്ടിൽ തന്നെ.. ജില്ലയിൽ ഏതെങ്കിലും ഹോട്ടലിൽ നിങ്ങൾ സാധനം കൊടുക്കുന്നുണ്ടെങ്കിൽ പറയണേ.ബിരിയാണി കഴിക്കുമ്പോൾ അച്ചാർ വേണ്ട എന്ന് പറയാൻ ആണ്", "കുറച്ചെങ്കിലും വൃത്തി ഉണ്ടായിരുന്നെങ്കിൽ വില കൂടുതൽ ആണെങ്കിലും ആളുകൾ മേടിക്കുമായിരുന്നു, ഈ വീഡിയോയിൽ തന്നെ എന്തൊക്കെ വൃത്തികേടുകൾ ആണ് ഉള്ളത് (അപ്പന്റെ മൂക്കള , തുപ്പൽ, മഞ്ഞപ്പൊടിയിൽ പട്ടിയുടെ കാല്, എണ്ണയിൽ കിടക്കുന്ന പാറ്റ, നക്കിയ കൈ വീണ്ടും അച്ചാറിൽ തട്ടുന്നു)"- എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

troll