beauty

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഏറെ പ്രാധാന്യം നൽകിയിരുന്ന ഒന്നാണ് മുടി. കാലം മാറുന്നതിനനുസരിച്ച് പല തരത്തിലുള്ള ഹെയർസ്റ്റൈലുകളും ഹെയർ ട്രീറ്റ്‌മെന്റുകളും പലരും മാറിമാറി പരീക്ഷിക്കാൻ തുടങ്ങി. എന്നാൽ, കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത് രൂക്ഷമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മാത്രമല്ല, മുടി പെട്ടെന്ന് നരയ്‌ക്കാനും തുടങ്ങി. നര ഉൾപ്പെടെ മുടിയുടെ പ്രശ്‌നങ്ങൾ മാറ്റുന്നതിനായി ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരുന്ന ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

ഉണക്ക നെല്ലിക്ക - 250 ഗ്രാം

ഗ്രാമ്പു - 4 എണ്ണം

ചെമ്പരത്തി പൂവ് - 5 എണ്ണം

പനിക്കൂർക്ക ഇല - 3 എണ്ണം

വെള്ളം - 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

നെല്ലിക്ക ഒരു ഇരുമ്പ് ചീനച്ചട്ടിയിലിട്ട് ചൂടാക്കണം. നല്ല കറുപ്പ് നിറമാകുമ്പോൾ അതിലേക്ക് ഗ്രാമ്പൂ ചേർക്കണം. ഒരു മിനിട്ടിന് ശേഷം വെള്ളം കൂടി ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഇതിനെ മിക്‌സിയുടെ ജാറിലാക്കി ചെമ്പരത്തിപ്പൂവും പനിക്കൂർക്ക ഇലയും ചേർത്ത് അരച്ചെടുക്കണം. ഈ മിശ്രിതം അരിച്ച് ഒന്നുകൂടി ചൂടാക്കി കുറുക്കി എടുക്കുക. അതേ ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു ദിവസം മുഴുവൻ അടച്ചുവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിൽ ഡൈ പുരട്ടിക്കൊടുക്കുക. കഴുകി കളയുമ്പോൾ വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിക്കുക.