p

അമേരിക്കയിലെ പ്രശസ്തമായ മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ് എന്നിവയിൽ എമർജിംഗ് ടാലന്റ് പ്രോഗ്രാമിന് ഒക്ടോബർ 21 വരെ അപേക്ഷിക്കാം. രണ്ടുമാസത്തെ ഫൗണ്ടേഷൻ ക്ലാസ്സുകളും ഒരു വർഷത്തെ ഓൺലൈൻ പ്രോഗ്രാമും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസ്, കണക്ക്, ഡിജിറ്റൽ സ്‌കില്ലുകൾ എന്നിവയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മെന്റർഷിപ്, പ്രോജക്ടുകൾ എന്നിവ വിദ്യാർത്ഥികൾക്ക് ലഭിക്കും. ആഴ്ചയിൽ 20 മണിക്കൂർ കോഴ്സ് വർക്കും, 10 മണിക്കൂർ പ്രോജക്റ്റ്‌ വർക്കുകളുമുണ്ടാകും. ഫൗണ്ടേഷൻ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരുവർഷത്തെ കോഴ്സ് പ്രോഗ്രാമിന് സെലക്ഷൻ ലഭിക്കും.

18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ബിരുദ വിദ്യാർത്ഥികൾക്ക് ആഡ് ഓൺ പ്രോഗ്രമായി ചെയ്യുന്നത് നല്ലതാണ്. ടെക്നോളജി വ്യവസായ മേഖലയിൽ തൊഴിൽ ലഭിക്കാനുതകുന്ന അഡ്വാൻസ്ഡ് കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ് പ്രോഗ്രാമാണിത്. ഇനവേഷൻ, പ്രോബ്ലം സോൾവിംഗ്, ഡിസിഷൻ മേക്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, സ്കിൽ വികസനം, പ്രോജക്ട് മാനേജ്മെന്റ്, പൈത്തൻ ആർ കമ്പ്യൂട്ടർ ഭാഷകളിൽ പ്രാവീണ്യം എന്നിവ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

www.mit.edu

ഇന്റേൺഷിപ് @ മൈക്രോൺ ടെക്നോളജി

ഹൈദരാബാദിലെ മൈക്രോൺ ടെക്‌നോളജിയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഡാറ്റാ സയൻസ് ഇന്റേൺഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രതിമാസം 40000 രൂപ ഇന്റേൺഷിപ് ലഭിക്കും. കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്,ബിഗ് ഡാറ്റ, ഡാറ്റ മാനേജ്മെന്റ് എന്നിവയിൽ പരിശീലനം ലഭിക്കും. അപേക്ഷകർക്ക് python R കമ്പ്യൂട്ടർ ലാംഗ്വേജുകളും, SQL, ക്ലോവ്ഡ് ഡാറ്റ എന്നിവയിൽ പ്രവീണ്യം വേണം. മൈക്രോൺ ടെക്നോളജി 18 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.

ഇനവേഷന് മുന്തിയ പ്രാധാന്യം നൽകിവരുന്നു.

www.in.micron.com