ss

ഇരുപത്തിയഞ്ചാം ദിവസത്തിലും ബോക്സ് ഓഫീസിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ A.R.M.ഈ വർഷം റിലീസായ സിനിമകളിൽ ഇരുപത്തിയഞ്ചാം ദിവസത്തിൽ ഒരു ചിത്രം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷനാണ്.
ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ A.R.M പൂജ അവധി ദിനങ്ങളിലും മികച്ച കളക്ഷൻ ലക്ഷ്യമിടുന്നു. ടൊവിനോ തോമസിന്റെ കരിയറിൽ ഏറ്റവും വലിയ വിജയമാണ് A.R.M നേടുന്നത്.നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്ത ചിത്രം പരമാവധി പ്രേക്ഷകർ തിയേറ്ററിൽ തന്നെ കാണാൻ ലക്ഷ്യമിട്ട് അണിയറ പ്രവർത്തകർ ഒ.ടി.ടി ബിസിനസ് ഇതുവരെയും നടത്തിയിട്ടില്ല. ത്രിമാന ചിത്രമാണ് A.R.M. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ സുജിത് നമ്പ്യാർ,ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിംഗ് ഷമീർ മുഹമ്മദ്.കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു.ജി. എം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് നിർമ്മാണം.
വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ.