temple

ശബരിമലയിൽ കഴിഞ്ഞവർഷം തിരക്ക് വർദ്ധിച്ചപ്പോൾ പന്തളം അയ്യപ്പക്ഷേത്രത്തിൽ നെയ്‌ത്തേങ്ങ ഉടച്ചു ദർശനം നടത്തി മടങ്ങിയ അയൽസംസ്ഥാനക്കാരായ സ്വാമിമാരുണ്ട്. മണ്ഡലകാലത്തെ വരുമാനക്കണക്കെടുത്താൽ മുൻ വർഷത്തേക്കാൾ കോടിക്കണക്കിനു രൂപയുടെ കുറവ് കഴിഞ്ഞതവണയുണ്ടായെന്ന് മനസിലാക്കാനാവും. എരുമേലിവഴി വനാന്തരത്തിലൂടെ നേരിട്ടുവരുന്നവർക്ക് സ്‌പോട്ട് ബുക്കിംഗ് ഇല്ലെങ്കിൽ ദുഃഖിതരായി മടങ്ങേണ്ടിവരും. ഇതു വരുമാനത്തെ ബാധിക്കും. അയൽസംസ്ഥാനങ്ങളിൽ നിന്ന് ചെറിയ വാഹനങ്ങളിൽ എത്തുന്നവർക്ക് സ്‌പോട്ട് ബുക്കിംഗ് അനുവദിച്ച് പമ്പയിൽ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം വർദ്ധിപ്പിക്കണം. ഇതിനാവശ്യമായ വനഭൂമി അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. ശബരിമലയിൽ വരുന്ന ഒരു ഭക്തനു പോലും സ്‌പോട്ട് ബുക്കിംഗ് ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്. സ്‌പോട്ട് ബുക്കിംഗിന്റെ എണ്ണംകൂട്ടി ഭക്തർക്ക് സുഖദർശനത്തിനുള്ള നടപടികൾ സർക്കാരും ദേവസ്വം ബോർഡും സ്വീകരിക്കണം.

(സി.പി.എം അനുകൂല സംഘടനയായ കേരളാ സ്റ്റേറ്റ് ദേവസ്വം

പെൻഷണേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റാണ് ലേഖകൻ)