oda

തിരുവനന്തപുരം: കുമാരപുരം ജംഗ്ഷനിൽ നിന്ന് കിംസിലേക്ക് പോകുന്ന റോഡിൽ മുരുകൻ ക്ഷേത്രത്തിന് സമീപം സ്ലാബ് തകർന്ന് യുവതി ഓടയിലേയ്ക്ക് വീണു.സമീപത്തെ പ്രാൺ ആശുപത്രിയിലെ

ജീവനക്കാരി താരാകൃഷ്ണനാണ് ഇന്നലെ വൈകിട്ട് 3.30ഓടെ നടപ്പാതയിലൂടെ നടക്കുന്നതിനിടെ ഓടയിൽ വീണത്. ഒരാൾപ്പൊക്കത്തിലുള്ള ഓടയിലേക്ക് വീണ യുവതിയെ നാട്ടുകാർ ഓടിക്കൂടി വലിച്ചുയർത്തുകയായിരുന്നു. ചെറിയ പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു.റോഡിൽ തിരക്കുള്ള സമയങ്ങളിലും ഗതാഗതക്കുരുക്ക് ഉള്ളപ്പോഴും ഇരുചക്രവാഹനങ്ങളുൾപ്പെടെ നടപ്പാതയിലൂടെ കയറിപ്പോകുന്നത് പതിവാണ്. ഓട ഇതുവരെ മൂടിയിട്ടില്ല.